Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ന്യൂനപക്ഷ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തപ്പോൾ ബിഷപ്പുമാരും കത്തനാർമാരും കുത്തിമറിഞ്ഞതിന്റെ കാരണം എന്താണ്?ഇവന്മാർ എന്ത് കന്നംതിരിവു കാണിച്ചാലും കമാന്നൊരക്ഷരം മിണ്ടുകയുമില്ല ഇവന്മാരെ എതിർക്കുന്നവന്മാരെ ഒതുക്കുകയും ചെയ്യും. .സഭകൾക്കും  സഭാ നേതൃത്വത്തിനും സന്തോഷിക്കാനുള്ള പല കാരണങ്ങളിലെ ഒരു കാരണവും ഈ സർക്കാർ സുരക്ഷ തന്നെയെന്ന് ഏതാണ്ട് നൂറുശതമാനം ഉറപ്പായി.ഇതാ അതിനുള്ള ഉദാഹരണം ശ്രദ്ധിക്കുക.

കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി CSI ദക്ഷിണ കേരള മഹായിടവകയിലെ വൈദീകർക്കും സഭയിലെ സഭാശുശ്രൂഷകർക്കുമായി മൂന്നാറിൽ നടത്തിയ വാർഷിക സമ്മേളനത്തിൽ പങ്കെടുത്ത് കൊവിഡ് ബാധിച്ചു നാല് വൈദികർ മരണപ്പെടുകയും, അവരുടെ നിരവധി കുടുബാംഗങ്ങൾ ഉൾപ്പടെ മരണമടയുകയും നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിട്ടും നാളിതുവരെ കുറ്റക്കാർക്കെതിരെ യാതൊരു നടപടിയും സർക്കാർ തലത്തിൽ സ്വീകരിച്ചിട്ടില്ല.

കോവിഡ്  മൂലം തിരുവനന്തപുരം ജില്ലയിൽ മരണപ്പെട്ട 1600 ഓളം പേരിൽ 135 ൽ അധികം പേർ, അതായത് 9.5% CSI ദക്ഷിണ കേരള മഹായിടവകയിൽ ഉൾപ്പെടുന്നു എന്ന  കണക്കുകൾ പുറത്തുവന്നിട്ടും ഇതിനെതിരെ ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടത്താൻ മുഖ്യമന്ത്രിയോ ആരോഗ്യ വകുപ്പോ തയ്യാറായിട്ടേ ഇല്ല.

ന്യൂനപക്ഷ പ്രീണനം മാത്രം ലക്ഷ്യമിടാതെ സംസ്ഥാനത്തെ സാധാരണക്കാരുടെ ജീവതത്തിന് സുരക്ഷ ഉറപ്പുവരുത്താൻ ബാധ്യസ്ഥരായ സർക്കാർ വിഷയത്തിൽ അടിയന്തിരമായി ഇനിയെങ്കിലും ഇടപെട്ടേ മതിയാകൂ.. മൂന്നാർ ധ്യാനത്തിലെ മരണപ്പെട്ട വൈദികർക്ക് നീതി ഉറപ്പാക്കണമെന്നാണ് വിശ്വാസികളുടെ  പ്രധാന ആവശ്യം.

ഇതിനായി  മരിച്ചുപോയ വൈദികർക്ക് നീതി ലഭിക്കാൻ വിശ്വാസികളുടെ നേതൃത്വത്തിൽ  ആക്ഷൻ കൗൺസിലും രൂപീകരിച്ചു കഴിഞ്ഞു.          
സി.എസ്.ഐ. സൗത്ത് കേരള മഹായിടവക ബിഷപ്പിന്റെയും, സഭാ നേതൃത്വത്തിന്റെയും നിർബന്ധത്തിനും ഭീഷണിക്കും വഴങ്ങി സമ്മേളനത്തിൽ പങ്കെടുത്ത വൈദികർക്കാണ് ഈ ദുർഗതി ഉണ്ടായതു, മാത്രമല്ല  ഇവർമൂലം നൂറുകണക്കിനാളുകൾ കോവിഡ് ബാധിച്ചു മരിക്കാൻ  ഇടയാകുകയും ചെയ്തു. മഹാമാരി അതിന്റെ മൂർധന്യാവസ്ഥയിൽ ആയിരുന്ന സമയത്തു ഈ ദുരന്തം അറിഞ്ഞു കൊണ്ട് വരുത്തിവച്ചവർ ഭരണത്തിന്റെ തണലിൽ സ്വൈര്യവിഹാരം നടത്തുന്നതിനെതിരേയും അമർഷം പുകയുകയാണ്.

അങ്കമാലിയിലെ ഒരു കത്തോലിക്ക ദൈവാലയത്തിൽ 25 പേരിലധികം പേർ പങ്കെടുത്ത ഒരു മാമോദീസ  ചടങ്ങിന്റെ പേരിൽ അവിടുത്തെ വൈദീകനെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്ത പോലീസ്, ഇത്രയും പേരുടെ മരണത്തിനു കാരണക്കാരായ ബിഷപ്പ് ധർമരാജ് റസാലം  അടക്കമുള്ളവർക്കെതിരെ ഒരു ചെറുവിരൽ പോലും അനക്കാൻ തയ്യാറാകാത്തത്തിൽ ആക്ഷൻ കൗൺസിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.വൈദീകരടക്കം മരണപ്പെട്ട മുഴുവൻപേർക്കും അർഹമായ നഷ്ടപരിഹാരം നൽകുവാൻ സഭനേതൃത്വം തയ്യാറാവണമെന്നും ഗവണ്മെന്റ് ഈ കാര്യത്തിൽ കാട്ടുന്ന അനാസ്ഥ അവസാനിപ്പിക്കണമെന്നും മൗനം വെടിയണമെന്നും അവർ ആവശ്യപ്പെടുന്നു.

ഇത് സംബന്ധിച്ച് നടന്ന വിർച്വൽ മീറ്റിംഗ് വഴിയുള്ള ആലോചനായോഗത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി സഭാ വിശ്വാസികളും, പൊതു പ്രവർത്തകരും അടക്കം നിരവധിയാളുകൾ പങ്കെടുക്കുകയും . ജനറൽ കൺവീനർ ആയി  ജേക്കബ് മാത്യു(കൊച്ചി),കൺവീനർ ആയി സുമൻ മാത്യു(കണ്ണൂർ), കോർഡിനേറ്റർമാരായി റവ.സ്റ്റീഫൻസൺ(എറണാകുളം), നിഷാന്ത് ജി രാജ്(NSF ജില്ലാ പ്രസിഡന്റ്‌), V T മോഹനൻ(തിരുവനന്തപുരം), ജോർജ് സെബാസ്റ്റ്യൻ (പ്രസിഡന്റ്‌, ഡെമോക്രാറ്റിക് പാർട്ടി) തുടങ്ങിയവരെ തിരഞ്ഞെടുക്കുകയും ചെയ്തു.

Readers Comment

Add a Comment