Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നിരവധി വാഹനമോഷണ കേസുകളിലെ പ്രതികളെ കോവളം പൊലീസ് അറസ്റ്റ് ചെയ്തു. വെങ്ങാനൂർ പനയറകുന്ന് ഇടുവ റോഡിൽ മേലെ പൊന്നറത്തല ആനന്ദ് നിവാസിൽ ആദിത്യൻ (18), കോട്ടുകാൽ പുത്തളം പമ്പ് ഹൗസിന് സമീപം കുഴിവിളക്കോണം കോളനിയിൽ കണ്ണൻ എന്നു വിളിക്കുന്ന സൂരജ് (21), കോട്ടുകാൽ പുന്നക്കുളം വളലുനട മേക്കതിൽ മേലെ പുത്തൻ വീട്ടിൽ താമസിക്കുന്ന മണികണ്ഠൻ എന്നു വിളിക്കുന്ന വിഷ്ണു (18) എന്നിവരെയാണ് കോവളം പൊലീസ് അറസ്റ്റ് ചെയ്തത്.

രാത്രി മോഷണ വാഹനങ്ങളിൽ വാഴാമുട്ടത്തെ ഫ്രൂട്ട്സ് കടയിൽ നിന്നും ഫ്രൂട്ട്സ് മോഷ്ടിക്കാനെത്തിയ പ്രതികളെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് പിടികൂടുകയും കൂടുതൽ ചോദ്യം ചെയ്തതിൽ നിരവധി വാഹനങ്ങൾ ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നായി മോഷണം ചെയതതായി തെളിഞ്ഞു.മോഷ്ടിച്ച വാഹനങ്ങളിലെ എൻജിനുകൾ മാറ്റി മറ്റ് ബൈക്കുകളിൽ വച്ചാണ് ഇവർ യാത്ര ചെയ്തിരുന്നത്. പിടിക്കപ്പെടുമെന്ന കാണുമ്പോൾ മോഷണ വാഹനങ്ങൾ പല സ്ഥലങ്ങളിലും ഉപേക്ഷിച്ചുപോകുകയാണ് ഇവരുടെ രീതി.

ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് നടത്തിയ അന്വേഷണത്തിൽ മോഷ്ടിച്ച അഞ്ച് വാഹനങ്ങൾ പൊലീസ് കണ്ടെടുത്തു. കോവളം ഇൻസ്പെക്ടർ രൂപേഷ് രാജിന്റെ നേതൃത്വത്തിൽ എസ്.ഐ ഗംഗാ പ്രസാദ്, റ്റി.സി ഷാജി, എ.എസ്.ഐ സന്തോഷ്, ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ഷിജു, ബിജേഷ്, ഷൈജു, രാജേഷ് ബാബു, പ്രമോദ്, ശ്യാംകൃഷ്ണ, സന്തോഷ്, ഷിജിൻ, അരുൺ നാഥ്, ലജീവ്, ശ്രീകാന്ത്, അരുൺ, രഞ്ചിത്ത്, സുജിൻ, നൂറുൾ അമീൻ, ഹോംഗാർഡ് ജിനിൽ ജിത്ത് എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിന് പ്രതികളെ കസ്റ്റഡിയിൽ വാങ്ങും.

Readers Comment

Add a Comment