Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്രിസ്ത്യൻ വർഗീയവാദ സംഘടനയായ ക്രോസിന്റെയും  സന്യാസഭാംഗമായ റോയ് കണ്ണഞ്ചിറയുടേയും  നേതൃത്വത്തിൽ  13 വയസിന് മുകളിൽ പ്രായമുളള പെൺകുട്ടികൾക്കായി ക്രൈസ്തവ വിശ്വാസ ജീവിതത്തിലെ പുതിയ വെല്ലുവിളികൾ എന്ന  വിഷയത്തിൽ നടത്താനിരുന്നു ഓൺലൈൻ പരിശീലനത്തിന് വിലങ്ങിട്ട് സംസ്ഥാന സർക്കാർ. ഈ പരിശീലനത്തിനെതിരെ കെസിആർഎം  ( കേരള കത്തോലിക്ക് ചർച്ച് റിഫർമേഷൻ മൂവ്മെന്റ്)  കോട്ടയം ജില്ലാ കലക്ടർ, ബാലാവകാശ കമ്മീഷൻ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകുകുകയും അത് i2i NEWS വാർത്തയാക്കുകയും ചെയ്തിരുന്നു. ഇതോടെ വിഷയം ലോകമെമ്പാടുമുള്ള നിരവധിപേരിലേക്ക് എത്തുകയും ചർച്ചയാവുകയും ചെയ്തിരുന്നു. 

ക്രോസ് എന്ന സംഘടന കേരളത്തിലെ സാമൂഹിക സൗഹൃദാന്തരീക്ഷം തകർക്കുന്നതും വ്യക്തികളെ തേജോവധം ചെയ്യുന്നതുമായ നിരവധി പ്രസംഗങ്ങളും പ്രസ്താവനകളും നടത്തിയതായി കണ്ടിട്ടുള്ള പശ്ചാത്തലത്തിൽ  ഓൺലൈൻ പരിശീലനം തടയണമെന്നാവശ്യപ്പെട്ട് കെസിആർഎം  കോട്ടയം ജില്ലാ കലക്ടർ, ബാലാവകാശ കമ്മീഷൻ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകിയിരുന്നു. തിരിച്ചറിവോ, സ്വന്തമായി തീരുമാനമെടുക്കാൻ പ്രാപ്തിയോ ഇല്ലാത്ത പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് ഇത്തരം പരിശീലനം നൽകുന്നത് കുട്ടികളുടെ ബാലാവകാശനിയമ നിഷേധവുമാണെന്നും  ഓൺ ലൈനിൽ നടക്കുന്നതിനാൽ കുട്ടികളുടെ ഫോൺ നമ്പറുകൾ സംഘാടകർക്ക് കിട്ടുകയും അവ പിന്നീട് ദുരുപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടാകാനിടയുണ്ടെന്നും അതിനാൽത്തന്നെ ഈ പരിപാടി ദുരുദ്ദേശ്യപരമാണെന്നും കെസിആർഎം ചൂണ്ടിക്കാട്ടിയിരുന്നു. ഈ പരാതിയുടെയും വാർത്തയുടേയും അടിസ്ഥാനത്തിൽ അധികാരികൾ അന്വേഷണം നടത്തുകയും അതേത്തുടർന്ന് പരിപാടി വേണ്ടെന്നുവെക്കുകയും ചെയ്യുകയായിരുന്നു.
. രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള കന്യാസ്ത്രീ  മഠങ്ങളിലേക്കായി യുവതികളെ ആകർഷിക്കുവാനുള്ള റിക്രൂട്ട്മെന്റിന് വേണ്ടിയുള്ള പരിശീലനത്തിനാണ് ഇതോടെ വിലക്ക് വീണത്.ഇത്തരത്തിൽ പരിശീലനം സംഘടിപ്പിക്കുന്നതിനെതിരെ കത്തോലിക്കാ സഭയ്ക്കുള്ളിൽ നിന്നുപോലും വ്യാപക പ്രതിഷേധവുമുണ്ടായിരുന്നു. കന്യാസ്ത്രീ മഠങ്ങൾ നിറയ്ക്കാനുള്ള ക്യാംപെയിനാണ് ഇതെന്ന് തുടക്കം മുതൽ ആക്ഷേപവും നിലനിന്നിരുന്നു.  പെൺകുട്ടികൾക്ക് മാത്രമായി ഓൺലൈൻ പരിപാടി സംഘടിപ്പിച്ചതാണ് സംഭവത്തിന്റെ ദുരൂഹത വർധിപ്പിച്ചത്. കന്യാസ്ത്രീ മഠങ്ങളിൽ വർധിച്ചുവരുന്ന ദുരൂഹ മരണങ്ങളിൽ സഭയും സംസ്ഥാന സർക്കാരും നിഷ്ക്രിയരായിരിക്കുന്ന പശ്ചാത്തലത്തിൽ കേരളത്തിൽ കന്യാസ്ത്രീകളാകാൻ വരുന്ന പെൺകുട്ടികളുടെ എണ്ണത്തിൽ വലിയ ഇടിവ് സംഭവിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ പെൺകുട്ടികളെ ബ്രെയിൻ വാഷ് നടത്തി കൂടുതൽ പേരെ കന്യാസ്ത്രീകളാക്കി മാറ്റാനുള്ള പദ്ധതിയാണ് ഇതോടെ പൊളിഞ്ഞ് പാളീസായത്.i2i NEWSന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് വാർത്ത ലക്ഷകണക്കിന് വിശ്വാസികളേക്ക് എത്തിയതും ഉടനടി നടപടിയുണ്ടായതും. ബാലികമാരെ കൊച്ചേട്ടൻ വിളിക്കുന്നു  എന്ന തലക്കെട്ടിൽ i2i NEWS നൽകിയ വാർത്ത ലക്ഷകണക്കിന് ആളുകളാണ് കണ്ടത്. ഇതോടെ വിഷയം വൻ വിവാ​ദമാ‌വുകയും ചെയ്തു. 
ദീപിക ദിനപത്രത്തിലെ കൊച്ചേട്ടനായി അറിയപ്പെടുന്ന ഫാ. റോയ് കണ്ണഞ്ചിറ, ബാലികമാർക്കായി ക്രൈസ്തവ വിശ്വാസ ജീവിതത്തിലെ പുതിയ വെല്ലുവിളികൾ എന്ന വിഷയത്തെക്കുറിച്ച് ക്‌ളാസെടുക്കുമെന്നറിയിച്ച് ദീപിക ദിനപത്രത്തിൽ പരസ്യം വന്നിരുന്നു.  . പെൺകുട്ടികൾക്കായി പ്രായനിബന്ധന വച്ച് നടത്തുന്ന പരിപാടിക്കു പിന്നിൽ, കൗമാരക്കാരികളെ ക്രിസ്തുവിന്റെ മണവാട്ടിമാരാക്കി കന്യാസ്ത്രീ മഠങ്ങളിലേക്ക് കൂട്ടത്തോടെ എത്തിക്കാനുള്ള ഗൂഢപദ്ധതിയാണെന്നാണ് ആക്ഷേപം.

Readers Comment

Add a Comment