Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പോലീസ് തലപ്പത്ത് വന്‍ അഴിച്ച് പണിയുണ്ടാകാൻ സാധ്യത. മെയ് 24 ന് പുതിയ ഡിജിപി ആരെന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും. 24ന് ഇക്കാര്യത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലായം ചുരുക്കപ്പട്ടിക സംസ്ഥാനത്തിന് കൈമാറും. ഇതില്‍ നിന്നാണ് പുതിയ ഡിജിപിയെ തിരഞ്ഞെടുക്കുക.പോലീസ് മേധാവി സ്ഥാനത്തേക്ക് ടോമിന്‍ ജെ തച്ചങ്കരി തന്നെ വന്നേക്കുമെന്നാണ് സൂചന. കെ.എഫ്.സി എംഡിയാണ് തച്ചങ്കരി.  ഡിജിപി സ്ഥാനത്തേക്ക് സാധ്യതയുള്ള സുധേഷ്‌കുമാറിന് മകള്‍ക്കെതിരായ കേസ് തിരിച്ചടിയാകാനിടയുണ്ട്. തച്ചങ്കരിക്കെതിരേ അനധികൃത സ്വത്ത് സമ്പാദന ആരോപണവുമായി ബന്ധപ്പെട്ട് അന്വേഷണം പൂര്‍ത്തിയായിട്ടുണ്ട്. വിജിലന്‍സ് ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. 

അതേസമയം, നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റ സ്ഥാനമൊഴിയുന്നതിന് മുമ്പ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് പോയില്ലെങ്കില്‍ സിയാല്‍ എംഡി സ്ഥാനമോ അല്ലെങ്കില്‍ പോലീസ് ഉപദേഷ്ടാവ് സ്ഥാനമോ ബെഹ്റയ്ക്ക് ലഭിച്ചേക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ബെഹ്റയുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിന് തൃപ്തിയുണ്ട്. അതിനാല്‍ മികച്ച സ്ഥാനം നല്‍കണമെന്ന അഭിപ്രായം ആഭ്യന്തര വകുപ്പിനുണ്ട്.

Readers Comment

Add a Comment