Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുനന്തപുരം എസ്.പി ഫോർട്ട് ആശുപത്രിയിലെ തീപിടിത്തത്തിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടി . ഫയർ ഫോഴ്‌സ് അധികൃതരോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ഇതുവരെ തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിക്ക് പിന്നിലുള്ള കാൻറീനിലായിരുന്നു സംഭവം. തീ അണയ്ക്കുന്നതിനിടെ മൂന്ന് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്ക് നേരിയ പരുക്കേറ്റു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പ്രദീപ് കുമാർ, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ അരുൺ വി നായർ, അനീഷ് എന്നിവർക്കാണ് പരുക്കേറ്റത്. ക്യാന്റീൻ ചില്ല് തകർക്കുന്നതിനിടെ ഇവരുടെ കൈക്കാണ് പരുക്ക് പറ്റിയത്. ഇവരെ ഫോർട്ട് ആശുപത്രിയിൽ നിന്ന് തന്നെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു
32.82°C








