Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പത്തനംതിട്ട കാനറാ ബാങ്കിൽ വൻ തട്ടിപ്പ് നടന്നതായി ഓഡിറ്റിൽ കണ്ടെത്തി. 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തി. കോടികൾ തട്ടിച്ചതിന് പിന്നാലെ കടന്നുകളഞ്ഞ ക്ലർക്ക് കം ക്യാഷ്യർ ആവണീശ്വരം സ്വദേശി വിജീഷ് വർഗീസ് കഴിഞ്ഞ മൂന്ന് മാസമായി ഒളിവിലാണ്. ഫെബ്രുവരിയിൽ തൻറെ അറിവില്ലാതെ പത്തുലക്ഷം രൂപയുടെ അക്കൗണ്ട് ക്ലോസ് ചെയ്തു എന്ന് കാണിച്ച് ഇടപാടുകാരൻ പരാതി നൽകിയതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിൻറെ വ്യാപ്തി വ്യക്തമായത്.
ഒരു മാസം നീണ്ട ബാങ്ക് ഓഡിറ്റിങ്ങിലാണ് എട്ടു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ തട്ടിപ്പ് നടത്തിയ വിജീഷ് വർഗീസ് കുടുംബസമേതം ഒളിവിൽ പോയെന്നാണ് പൊലീസ് പറയുന്നത്. 14 മാസത്തിനിടെ 191 ഇടപാടുകളിലായാണ് കോടികൾ തട്ടിയത്. ദീർഘകാലത്തെ സ്ഥിര നിക്ഷേപത്തിൽ നിന്നോ, കാലാവധി പിന്നിട്ടിട്ടും പണം പിൻവലിക്കാത്തവരുടെ അക്കൗണ്ടിൽ നിന്നോ ആണ് പണം അനധികൃതമായി പിൻവലിച്ചത്.പണം പിൻവലിക്കാൻ അനുമതി നൽകുന്ന ഉന്നത ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ കമ്പ്യൂട്ടറിലെ വിവരങ്ങൾ ചോർത്തിയാണ് ഇയാൾ പണം തട്ടിയതെന്നാണ് റിപ്പോർട്ടുകൾ. ബാങ്കിലെ ജീവനക്കാരൻ ആകുന്നതിന് മുൻപ് വിജീഷ് നേവിയിലെ ഉദ്യോഗസ്ഥനായിരുന്നു. നേവിയിലെ ഉദ്യോഗസ്ഥനായിരുന്ന സമയത്ത് ജോലി ചെയ്തിരുന്ന സംസ്ഥാനങ്ങളിൽ എവിടെയെങ്കിലും ഉണ്ടാവുമെന്ന വിലയിരുത്തലിൽ അന്വേഷണം വിപുലമാക്കാൻ ഒരുങ്ങുകയാണ് പൊലീസ്. സംഭവത്തിൽ ബാങ്ക് മാനേജർ അടക്കം 5 പേരെ സസ്പെൻഡ് ചെയ്തു.
32.82°C








