Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 1:58 pm
  • 5th March, 2026
  • Clear Sky
35.29°C35.29°C
  • Humidity: 34 %
  • Wind: 3.15 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡെസിവിർ വീടുകളിൽ വെച്ച് ഉപയോഗിക്കരുതെന്നും ആശുപത്രികളിൽ വെച്ച് മാത്രമേ മരുന്ന് സ്വീകരിക്കാവൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ലക്ഷണങ്ങളില്ലാത്തതോ നേരിയ ലക്ഷണങ്ങൾ മാത്രമുള്ളതോ ആയ രോഗികളുടെ ഹോം ഐസലേഷന് പുതിയ മാർഗനിർദേശം പുറത്തിറക്കി.

– വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയുന്ന രോഗികൾ ട്രിപ്പിൾ ലെയർ മെഡിക്കൽ മാസ്‌ക് ഉപയോഗിക്കണം
– 8 മണിക്കൂർ ഇടവേളകളിൽ മാസ്‌ക് മാറ്റണം
– വീട്ടിലെ മറ്റ് അംഗങ്ങളുമായി സമ്പർക്കം പാടില്ല
– ചികിത്സ സഹായി എത്തുമ്പോൾ രോഗിയും സഹായിയും എൻ 95 മാസ്‌ക് ധരിക്കണം
– സോഡിയം ഹൈപ്പോക്ലോറൈറ്റ് ഉപയോഗിച്ച് അണുനശീകരണം നടത്തിയശേഷമേ മാസ്‌കുകൾ കളയാവൂ.
– ഓക്‌സിജൻ സാച്യുറേഷനും ശരീരോഷ്മാവും നിരീക്ഷിക്കണം
– പാരസെറ്റമോൾ 650 മില്ലിഗ്രാം നാലു നേരം കഴിച്ച ശേഷവും പനിയുണ്ടെങ്കിൽ ഡോക്ടറെ കാണണം
– ശ്വാസതടസമോ, ശക്തമായ ചുമയോ ഉണ്ടെങ്കിൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം
– നിരന്തരം കൈ കഴുകുകയും ധാരാളം വെള്ളം കുടിക്കുകയും വേണം

ലക്ഷണങ്ങളില്ലാത്ത രോഗികൾക്ക് 10 ദിവസത്തിന് ശേഷം ഹോം ഐസലേഷൻ അവസാനിപ്പിക്കാമെന്നും കോവിഡ് പരിശോധന ആവശ്യമില്ലെന്നും മാർഗനിർദേശത്തിൽ പറയുന്നു.

 

Readers Comment

Add a Comment