Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡൻറും നിലമ്പൂർ യുഡിഎഫ് സ്ഥാനാർഥിയുമായ വിവി പ്രകാശ് അന്തരിച്ചു. 56 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വേണ്ടി നിലമ്പൂരിൽ എൽഡിഎഫ് സ്ഥാനാർഥി പിവി അൻവറിനെതിരെ മൽസരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫലപ്രഖ്യാപനത്തിന് മൂന്നു ദിവസം ബാക്കിയിരിക്കെയാണ് അന്ത്യം. വിവിധ കോൺഗ്രസ് നേതാക്കളും രാഷ്ട്രീയ-സാമൂഹിക പ്രവർത്തകരും അനുശോചനം അറിയിച്ചു.പൊതുപ്രവർത്തനത്തിൽ സത്യസന്ധതയും അർപ്പണ മനോഭാവവും പുലർത്തിയ വ്യക്തിയായിരുന്നു വി.വി. പ്രകാശ് എന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആൻറണി പറഞ്ഞു. നിലപാടുകളിൽ ഉറച്ചു നിൽക്കുന്ന രാഷ്ട്രീയ നേതാക്കൾ ഈ കാലഘട്ടത്തിൽ കുറവാണെന്നും വി.വി. പ്രകാശ് തികച്ചും വ്യത്യസ്‌തനായ രാഷ്ട്രീയക്കാരനായിരുന്നുവെന്നും ആൻറണി പറഞ്ഞു.

വിദ്യാർഥി, യുവജന കാലഘട്ടം മുതൽ വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്ന സഹപ്രവർത്തകനായിരുന്നു അദ്ദേഹം. അദ്ദേഹത്തിൻറെ കുടുംബവുമായും ഏറെ അടുപ്പമുണ്ടായിരുന്നു. പ്രകാശിൻറെ വേർപാട് പൊതു ജീവിതത്തിൽ തീരാ നഷ്ടമാണെന്നും എ.കെ. ആൻറണി അനുസ്മരിച്ചു.

Readers Comment

Add a Comment