Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:08 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് അട്ടക്കുളങ്ങര ജയിൽ സൂപ്രണ്ടിന് നൽകിയ കത്ത് പുറത്ത്. ജയിൽ സൂപ്രണ്ടിന് സ്വപ്‌ന സുരേഷ് കത്ത് നൽകിയത് നവംബർ 19നാണ്. അട്ടക്കുളങ്ങര ജയിലിൽ ആരുമായും കേസിനെ കുറിച്ച് സംസാരിച്ചിട്ടില്ലെന്ന് സ്വപ്‌ന. മറ്റൊരു ഉദ്യോഗസ്ഥനും തന്നെ ചോദ്യം ചെയ്തിട്ടില്ല. തന്നെ മാനസികമായി പീഡിപ്പിക്കുന്ന അനുഭവം ജയിലിൽ വച്ചുണ്ടായി എന്ന വാദവും അവർ തള്ളി.


മാധ്യമങ്ങളിൽ വന്ന ശബ്ദ സന്ദേശം കേന്ദ്ര ഏജൻസികളുടെ കസ്റ്റഡിയിൽ ഉള്ളപ്പോൾ എടുത്തത് ആകാം. ആരോട് പറഞ്ഞതിൽ നിന്നാണ് ശബ്ദസന്ദേശം എടുത്തതെന്ന് കൃത്യമായി ഓർമയില്ല.സ്ത്രീ ജീവനക്കാരുമായും സഹതടവുകാരുമായും എൻഐഎയുടെയും കസ്റ്റംസിന്റെയും കസ്റ്റഡി കാലത്ത് സ്വാഭാവിക സംഭാഷണം ഉണ്ടായിട്ടുണ്ടെന്നും സ്വപ്‌ന സുരേഷ് കത്തിൽ പറയുന്നു. ഈ പ്രസ്താവന പഴയതാണെന്നും 2020 ഓഗസ്റ്റ് ആദ്യ ആഴ്ചയ്ക്ക് ശേഷമുള്ള ഏതെങ്കിലും കസ്റ്റഡിയിൽ വച്ചായിരിക്കണം സംഭാഷണം ഉണ്ടായതെന്നും സ്വപ്ന.

Readers Comment

Add a Comment