Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിൻറെ ജാമ്യം റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി. കേസിൽ എം ശിവശങ്കറിന് കേരള ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്‌ത് എൻഫോഴ്‌സ്‌മെൻറ് ഡയറക്‌ടറേറ്റ് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ എം ശിവശങ്കറിനോട് സുപ്രീം കോടതി പ്രതികരണം ആരാഞ്ഞു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജനുവരി 25നാണ് കേരള ഹൈക്കോടതി ശിവശങ്കറിന് ജാമ്യം അനുവദിച്ചത്.സ്വർണക്കടത്ത് കേസിൽ എം ശിവശങ്കറിന് പങ്കുണ്ടോയെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സ്വർണക്കടത്തിലും അതിൻറെ ഗൂഡാലോചനയിലും പങ്കുണ്ട് എന്ന് ഇ.ഡിക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ വാദിച്ചു. സ്വർണക്കടത്തിൽ ഒരു പങ്കുമില്ലെന്നും തനിക്കെതിരെ ഒരു തെളിവും കണ്ടെത്താൻ ഇ.ഡിക്ക് കഴിഞ്ഞില്ലെന്നും ശിവശങ്കർ കോടതിയിൽ വാദിച്ചു.
32.82°C








