Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:25 am
  • 26th March, 2026
  • Clear Sky
26.82°C26.82°C
  • Humidity: 94 %
  • Wind: 1.28 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒടിടി പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്ന വീഡിയോ ഉള്ളടക്കങ്ങൾ പരിശോധിക്കണമെന്ന് സുപ്രീം കോടതി. ആമസോൺ പ്രൈം, നെറ്റ്ഫ്ളിക്സ്, ഹോട്ട്സ്റ്റാർ ഉൾപ്പടെ രാജ്യത്ത് ലഭ്യമായ ഒടിടി സേവനങ്ങളിലെ ഉള്ളടക്കങ്ങളിൽ ആവശ്യമായ പരിശോധനങ്ങൾ നടത്തണമെന്നാണ് കോടതിയുടെ ആവശ്യം.

‘ഇന്റർനെറ്റിലും ഒടിടി പ്ലാറ്റ്ഫോമുകളിലും സിനിമകൾ കാണുന്നത് ഇപ്പോൾ സാധാരണമായിരിക്കുകയാണ്. അതിൽ ചില സ്‌ക്രീനിങ് വേണമെന്ന കാഴ്ചപ്പാടിലാണ് ഞങ്ങൾ. പോണോഗ്രഫി പോലും കാണിക്കുന്നുണ്ട്.’ അശോക് ഭൂഷന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.
ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിച്ചുവെന്നും, മതവിരോധം പ്രോത്സാഹിപ്പിച്ചുവെന്നും കാണിച്ച് ‘താണ്ഡവ്’ എന്ന വെബ്സീരീസിനെതിരെ നടക്കുന്ന കേസിന്റെ ഭാഗമായി അലബാദ് ഹൈക്കോടതിയുടെ ഒരു ഉത്തരവിനെതിരെ ആമസോൺ പ്രൈം വീഡിയോയുടെ ഇന്ത്യൻ മേധാവി അപർണ പുരോഹിത് നൽകിയ ഹർജിയിൽ വാദം കേൾക്കുകയായിരുന്നു ബെഞ്ച്.

Readers Comment

Add a Comment