Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സർക്കാരിന്‍റെ വികസന നേട്ടങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവ് വിവാദമാകുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്ന അതേ ദിവസമാണ് സർക്കാർ ഉത്തരവിറക്കിയത്. ബംഗളൂരു ആസ്ഥാനമായ സ്വകാര്യ കമ്പനിക്ക് ഒരു കോടി 53 ലക്ഷം രൂപയുടെ കരാറാണ് പിആർഡി നൽകിയത്.ഭരണനേട്ടങ്ങൾ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാനാണ് സ്വകാര്യ ഏജൻസിയെ ചുമതലപ്പെടുത്തിയത്. മന്ത്രിസഭ നേരത്തെ ഇതിന് അനുവാദം നൽകിയിരുന്നു. പിആർഡിഎയെയും സി-ഡിറ്റിനെയും സഹായിക്കാനാണ് ദേശീയതലത്തിൽ പ്രവർത്തന പരിചയമുള്ള സ്വകാര്യ ഏജൻസിയെ കൊണ്ടുവന്നതെന്നാണ് സർക്കാർ വിശദീകരിക്കുന്നത്.
26.82°C








