Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അസമിൽ എൻ.ഡി.എയിലെ പ്രമുഖ പാർട്ടിയായിരുന്ന ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബി.പി.എഫ്) കോൺഗ്രസ് സഖ്യത്തിനൊപ്പം ചേർന്നു. ‘സമാധാനത്തിനും ഐക്യത്തിനും വികസനത്തിനും സുസ്ഥിര സർക്കാരിനും വേണ്ടി ബി.പി.എഫ് ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാജത്ത് സഖ്യത്തിനൊപ്പം കൈകോർക്കും. ഇനി മുതൽ ബി.ജെ.പിയുമായി യാതൊരു സൗഹൃദമോ സഖ്യമോ ഉണ്ടാകില്ല’ബി.പി.എഫ് പ്രസിഡന്റ് ഹഗ്രാമ മൊഹിലാരി പറഞ്ഞു.

2005ലാണ് ബിപിഎഫ് രൂപീകരിച്ചത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിപിഎഫ് 12 സീറ്റിൽ ജയിച്ചിരുന്നു.ഇതിനെതുടർന്ന് ബിജെപി സഖ്യത്തിനൊപ്പം ചേർന്നു. അസം സർക്കാരിൽ മൂന്ന് മന്ത്രിമാരാണ് ബി.പി.എഫിനുണ്ടായിരുന്നത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.പി.എഫുമായി ചേർന്ന് പ്രവർത്തിക്കാൻ ബി.ജെ.പിക്ക് താൽപര്യമില്ലെന്ന് അസം ധനമന്ത്രി ഡോ. ഹിമന്ത ബിശ്വശർമ പറഞ്ഞിരുന്നു. അതേസമയം, ബി.പി.എഫിനെ കോൺഗ്രസ് സ്വാഗതം ചെയ്തു. 

Readers Comment

Add a Comment