Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ഈ മാസം കുറ്റപത്രം സമർപ്പിക്കും. കുറ്റപത്രത്തിന് ഡിപ്പാർട്‌മെന്റ് അനുമതി നൽകിയാലുടൻ കോടതിയിൽ സമർപ്പിക്കുമെന്നും കസ്റ്റംസ് വ്യക്തമാക്കി. അതേസമയം ഡോളർ കടത്ത് കേസിൽ മെയ് മാസത്തിനകം മാത്രയേ കുറ്റപത്രം ഉണ്ടാകൂ.തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസും അനുബന്ധമായി രജിസ്റ്റർ ചെയ്ത ഡോളർ കടത്തു കേസുമാണ് നിലവിൽ കസ്റ്റംസ് അന്വേഷിക്കുന്നത്. ഇതിൽ സ്വർണക്കടത്ത് കുറ്റപത്രമാണ് നിലവിൽ സമർപ്പിക്കുക. കേസിൽ ചോദ്യം ചെയ്ത മുഴുവൻ പേരും പ്രതികളാകില്ല. എന്നാൽ നിലവിൽ അറസ്റ്റിലാകാത്ത ചിലരെയും പ്രതി പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് കസ്റ്റംസ് അന്വേഷണ സംഘം വെളിപ്പെടുത്തി.
32.82°C








