Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലാ: പാലാ ഉപതെരഞ്ഞെടുപ്പില്‍ ബൂത്തുകളില്‍ പോളിംഗ് തുടരുകയാണ്.ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ പോളിംഗ് ശതമാനം 35 കടന്നു.രാവിലെ മുതല്‍ പല ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയാണ് ദൃശ്യമാകുന്നത്. അതേസമയം വോട്ടിങ് യന്ത്രത്തിൽ ചിഹ്നങ്ങള്‍ വ്യക്തമായി കാണാന്‍ കഴിയുന്നില്ല എന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.

സ്ഥാനാർത്ഥികളായ മാണി സി കാപ്പനും ജോസ് ടോമും വോട്ട് രേഖപ്പെടുത്തി. പാലായിൽ ഇത്തവണ ഒന്നാമനാകുമെന്നും വിജയം സുനിശ്ചിതമെന്നും ഇടത് സ്ഥാനാർത്ഥി മാണി സി കാപ്പൻ പ്രതികരിച്ചു. 

എൽ ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ, യു ഡി എഫ് സ്ഥാനാർത്ഥി ജോസ് ടോം, എൻ ഡി എ സ്ഥാനാർത്ഥി എൻ ഹരി എന്നിവരുൾപ്പെടെ മണ്ഡലത്തിൽ ആകെ 13 സ്ഥാനാർത്ഥികളാണുള്ളത്.  വോട്ടെടുപ്പ് വൈകിട്ട് ആറു വരെ തുടരും

Readers Comment

Add a Comment