Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ചൈനീസ് വംശജയായ ഓസ്ട്രേലിയൻ മാധ്യമപ്രവർത്തകയെ അറസ്റ്റ് ചെയ്ത് ചൈന. രാജ്യത്തെ രഹസ്യ വിവരങ്ങൾ വിദേശത്തേക്ക് ചോർത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സിജിടിഎൻ ചാനൽ അവതാരക ചെംഗ് ലീയെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഓഗസ്റ്റ് മുതൽ ജയലിൽ കഴിയുന്ന ചെംഗ് ലീക്കെതിരെ വെള്ളിയാഴ്ചയാണ് കുറ്റം ചുമത്തിയത്.
അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ചുള്ള മാനുഷിക പരിഗണനയും അടിസ്ഥാനപരമായ നീതിയും ചെംഗിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മരിസെ പയ്നെ പറഞ്ഞു. ഓഗസ്റ്റിലാണ് ചെംഗിനെ തടവിലാക്കിയത്.ചൈനയ്ക്കും ഓസ്‌ട്രേലിയ്ക്കും ഇടയിൽ വർദ്ധിച്ചുവരുന്ന വ്യാപാര നയതന്ത്ര പ്രശ്‌നങ്ങൾക്കിടയിലാണ് അറസ്റ്റ്. തടവിലായ സമയത്ത് ചൈനയിലെ ഓസ്‌ട്രേലിയൻ എംബസി അധികൃതർ മൂന്നു തവണ ചെംഗ് ലീയെ സന്ദർശിച്ചിരുന്നു. ഇതിൽ അവസാനത്തെ കൂടികാഴ്ച ജനുവരി 22 നായിരുന്നു. ചെംഗ് ലീയുടെ കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്നും ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി അറിയിച്ചു.
32.82°C








