Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:09 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കർഷക സമരത്തിന്റെ പേരിൽ ട്വിറ്ററിൽ വാക്പോര്. രാജ്യത്തെ കർഷക സമരത്തിന് പിന്തുണയുമായെത്തിയ വിദേശ സെലിബ്രിറ്റികൾകൾക്കെതിരെ രംഗത്തുവന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്കെതിരെ വ്യാപക പ്രതിഷേധം. ‘നട്ടെലില്ലാത്ത, ഹൃദയമില്ലാത്ത സർക്കാർ സെലിബ്രിറ്റികൾ’ എന്നാണ് സച്ചിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്ത് പ്രശാന്ത് ഭൂഷൺ കുറിച്ചത്.

പുറത്തുനിന്നുള്ളവർ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടതില്ലെന്നും ‘രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയരുതെന്നും പുറത്തു നിന്നുള്ളവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതി. പങ്കെടുക്കേണ്ട. ഇന്ത്യയുടെ പ്രശ്നത്തില്‍ ഇടപെടേണ്ടതില്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്കു വേണ്ടി തീരുമാനങ്ങളെടുക്കാനും അറിയാം. ഒരു രാജ്യം എന്ന നിലയില്‍ ഐക്യത്തോടെ നില്‍ക്കാം.’– എന്നുമായിരുന്നു സച്ചിൻ ട്വീറ്റ് ചെയ്തത്. സച്ചിന്റെ ട്വീറ്റ് സമൂഹമാധ്യമങ്ങളിൽ ഏറെ വിമർശനങ്ങൾക്കും കാരണമായി.

‘പ്രതിഷേധിക്കുന്ന കർഷകർക്ക് ജലവും ഇന്റർനെറ്റും വൈദ്യുതിയും ഇല്ലാതായപ്പോൾ ഈ വമ്പൻ സെലിബ്രിറ്റികൾ ഒന്നും അനങ്ങിയില്ല. റിയാനയും ഗ്രേറ്റയും സംസാരിച്ചപ്പോൾ അവർ പെട്ടെന്ന് മൗനം ഭേദിച്ച് പുറത്തുവന്നെന്ന് സച്ചിനെ പരാമർശിച്ചുകൊണ്ട് പ്രശാന്ത് പറഞ്ഞു. 

കഴിഞ്ഞ ദിവസമാണ് രാജ്യാന്തര പോപ് താരം റിയാനയും സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യൂൻബർഗും കമല ഹാരിസിന്റെ സഹോദരീപുത്രി മീന ഹാരിസും ഉൾപ്പെടെയുള്ളവർ കർഷക സമരത്തിന് പിന്തുണയുമായി രംഗത്തു വന്നിരുന്നു.  അതിനു പിന്നാലെയാണ് ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, അജയ് ദേവ്ഗൺ, നിർമാതാവും സംവിധായകനുമായ കരൺ ജോഹർ, സുനിൽ ഷെട്ടി എന്നിവർ സർക്കാരിന് പിന്തുണ അറിയിച്ച് എത്തിയത്.

Readers Comment

Add a Comment