Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിൽ കേരളത്തിലെ എൻസിപി നേതാക്കളുമായി അഖിലേന്ത്യ അധ്യക്ഷൻ ശരദ് പവാർ ചർച്ച നടത്തും. ഫെബ്രുവരി ഒന്നിന് ഡൽഹിയിലായിരിക്കും ചർച്ച. ടി.പി പീതാംബരൻ, മന്ത്രി എ.കെ ശശീന്ദ്രൻ തുടങ്ങിയവരും ചർച്ചയിൽ പങ്കെടുക്കുമെന്ന് മാണി.സി.കാപ്പൻ എംഎൽഎ അറിയിച്ചു. മുംബൈയിൽ പവാറുമായുള്ള ചർച്ചകൾക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിൽ എൻസിപി വിജയിച്ച ഒരു സീറ്റും വിട്ടുകൊടുക്കേണ്ടതില്ലെന്ന് ശരത് പവാർ നിർദേശിച്ചതായും മാണി.സി.കാപ്പൻ പറഞ്ഞു. സീറ്റുകളെപ്പറ്റി ഇപ്പോൾ പ്രചരിക്കുന്നതെല്ലാം അഭ്യൂഹങ്ങളാണ്. കൂടുതൽ വിഷയങ്ങൾ ചർച്ച ചെയ്യാൻ എൻസിപി നേതൃയോഗം ഫെബ്രുവരി ഒന്നിന് ഡൽഹിയിൽ ചേരുമെന്നും കാപ്പൻ അറിയിച്ചു.

Readers Comment

Add a Comment