Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മേപ്പാടിയിലെ റിസോർട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് പൂട്ടി. കലക്ടർ അദീല അബ്ദുള്ളയുടെ ഇടപെടല്ലിനെ തുടർന്നാണ് നടപടി. അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ റിസോർട്ടും പൂട്ടുമെന്ന് കലക്ടർ അറിയിച്ചു. അനുമതിയില്ലാതെ ടെൻറുകൾ ഇനി പ്രവർത്തിക്കാൻ പാടില്ലെന്നും ഇത്തരത്തിൽ വിനോദ സഞ്ചാരികളെ പാർപ്പിച്ചാൽ ഉടമയ്ക്കെതിരെ നടപടി എടുക്കുമെന്നും കലക്ടർ പറഞ്ഞു. റിസോർട്ടിൽ ടെൻറ് കെട്ടി താമസിപ്പിക്കുന്നത് ജില്ലാ ഭരണകൂടത്തിൻറെ ശ്രദ്ധയിൽപെട്ടിട്ടില്ല.
സംഭവത്തിൽ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ഉടൻ നടപടിയെടുക്കുമെന്നും കലക്ടർ വ്യക്തമാക്കി. അതേസമയം റിസോർട്ട് പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെയെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. റിസോർട്ടിനെതിരെ നടപടി സ്വീകരിക്കുമെന്നും പ്രസിഡൻറ് വ്യക്തമാക്കി.റിസോർട്ടിലെ ടെൻറിൽ തങ്ങിയ കണ്ണൂർ ചേളേരി സ്വദേശി ഷഹാന (26) ആണ് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചത്. യുവതി ശുചിമുറിയിൽ പോയി മടങ്ങുന്ന വഴി കാട്ടാന ആക്രമിച്ചതാണെന്ന് ഹോം സ്റ്റേ ഉടമ പറയുന്നത്.
32.82°C








