Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum


പ്രമുഖ ഫോറന്‍സിക് വിദഗ്ദ്ധനും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മുന്‍ ഡയറക്ടറുമായ ഡോ. ബി. ഉമാദത്തന്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. ഇന്നു രാവിലെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ കരിക്കകത്തെ വസതിയില്‍ നടക്കും.

തിരുവനന്തപുരത്ത് ഉള്‍പ്പെടെ പ്രമുഖ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രൊഫസറും വകുപ്പു മേധാവിയും പൊലീസ് സര്‍ജനുമായിരുന്നു. സംസ്ഥാന പൊലീസില്‍ മെഡിക്കോ ലീഗല്‍ കണ്‍സള്‍ട്ടന്റ് ആയി പ്രവര്‍ത്തിച്ചു. ലിബിയ സര്‍ക്കാരിന്റെയും ഫോറന്‍സിക് വിഭാഗം ഉപദേശകനായിരുന്നു.

തിരുവനന്തപുരം മെഡി. കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്നു. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരിക്കെ 2001 ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചു. നിലവില്‍ കൊച്ചി അമൃത ഹോസ്പിറ്റലില്‍ ഫോറന്‍സിക് മെഡിസിന്‍ പ്രൊഫസറും വകുപ്പു മേധാവിയുമായി സേവനമനുഷ്ഠിക്കുകയായിരുന്നു.

ഫോറന്‍സിക് സയന്‍സുമായി ബന്ധപ്പെട്ട പുസ്തകങ്ങളിലൂടെ ശ്രദ്ധേയനായി. പൊലീസ് സര്‍ജന്റെ ഓര്‍മ്മക്കുറിപ്പുകള്‍, കുറ്റാന്വേഷണത്തിലെ വൈദ്യശാസ്ത്രം, ക്രൈം കേരളം തുടങ്ങിയവ പ്രധാന ഗ്രന്ഥങ്ങള്‍. നിരവധി ആനുകാലികങ്ങളിലും ദിനപത്രങ്ങളിലും ഫോറന്‍സിക് സയന്‍സുമായി ബന്ധപ്പെട്ട പംക്തികള്‍ എഴുതി.

Readers Comment

Add a Comment