Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എൻഡിഎ ഘടകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ ഗവർണർ നോമിനിയായി മലയാളിയായ നുസ്രത്ത് ജഹാനെ ശുപാർശ ചെയ്തു. അടുത്ത് തന്നെ വരാനിരിക്കുന്ന ഒഴിവിലേക്ക് പരിഗണിക്കുമെന്നാണ് സൂചന. എയർലൈൻ മേഖലയിൽ ജോലി ചെയ്തിരുന്ന നുസ്രത്ത് ജഹാന് അടുത്തിടെയാണ് രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് ഇറങ്ങിയത്.

ബിജെപിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യയുടെ നോമിനിക്ക് ഒഴിവ് വരുന്ന 7 ഗവർണർ സ്ഥാനങ്ങളിൾ ഒരെണ്ണം ലഭിക്കും. ഈ ഒഴിവിലേയ്ക്കാണ് സുസ്രത്ത് ജഹാനെ പാർട്ടി ശുപാർശ ചെയ്തിരിക്കുന്നത്. കേന്ദ്രസഹമന്ത്രി രാംദാസ് അത്താവാലെയുടെ നേത്യത്വത്തിലുള്ള പാർട്ടി മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത്. പാർട്ടിയുടെ ദേശീയ വൈസ് പ്രസിഡന്റാണ് നുസ്രത്ത് ജഹാൻ. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കോഴിക്കോട് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രരായി നുസ്രത്ത് ജഹാൻ മത്സരിച്ചിരുന്നു.

Readers Comment

Add a Comment