Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സിസ്റ്റർ അഭയ കൊലക്കേസിൽ പ്രത്യേക സിബിഐ കോടതി   ഇന്ന്  രാവിലെ 11ന് വിധിപറയും. ഒരു വർഷത്തിന് മുൻപേയാണ് സിബിഐ കോടതിയിൽ കേസ് വിചാരണ ആരംഭിച്ചത്. 49 സാക്ഷികളെ വിസ്തരിച്ചെങ്കിലും എട്ട് നിർണായക സാക്ഷികൾ കൂറുമാറിയിരുന്നു. 1992 മാർച്ച് 27-നാണ് കോട്ടയം പയസ്സ് ടെൻത് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ അഭയയുടെ മൃതദേഹം കോൺവെന്റിലെ കിണറ്റിൽ കാണപ്പെട്ടത്. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിൽ എത്തുകയായിരുന്നു. സിബിഐ അന്വേഷണം തുടങ്ങി 15 വർഷത്തിനുശേഷമാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.ഫാദർ തോമസ് എം കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട പ്രതികൾ. ദൃക്സാക്ഷികൾ ഇല്ലാതിരുന്ന കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളുമാണ് സിബിഐ ആശ്രയിച്ചത്. മോഷ്ടാവായിരുന്ന അടയ്ക്കാ രാജുവിന്റെ മൊഴിയും പൊതു പ്രവർത്തകനായ കളർകോട് വേണുഗോപാലിന്റെ മൊഴിയും പ്രോസിക്യൂഷന് ഏറെ സഹായകരമായിരുന്നു. പ്രത്യേക സിബിഐ കോടതി ജഡ്ജി കെ സനിൽകുമാറാണ് കേസ് പരിഗണിച്ചത്. പ്രോസിക്യൂഷനുവേണ്ടി സിബിഐ പ്രോസിക്യൂട്ടർ എം നവാസാണ് ഹാജരായിരുന്നത്.മരണം ആത്മഹത്യയെന്നഴുതി തള്ളാനാണ് ലോക്കൽ പൊലീസ് ശ്രമിച്ചത്. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തുടർന്ന് വലിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ അന്നത്തെ മുഖ്യമന്ത്രിയുടെ ഉത്തരവിൽ 1992 മേയ് 18നാണ് കേസ് സിബിഐ ഏറ്റെടുത്തത്. ആറ് മാസത്തിനുള്ളിൽ അഭയയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്ന് കണ്ടെത്തി സിബിഐ എഫ്ഐആർ കോടതിയിൽ നൽകി.ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്ന പേരിൽ എസ്.പിയായിരുന്ന കെ ടി മൈക്കിളിനെ സിബിഐ നാലാം പ്രതിയാക്കിയിരുന്നു. ഇതിനെതിരെ മൈക്കിൾ ഹൈക്കോടതിയെ സമീപിച്ചു. തൽക്കാലം പ്രതിപ്പട്ടികയിൽ ഒഴിവാക്കുന്നതായും വിചാരണ ഘട്ടത്തിൽ തെളിവു ലഭിച്ചാൽ പ്രതിയാക്കാവുന്നതാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. ഫാ.ജോസ് പുതൃക്കയിലിനെയും തെളിവില്ലെന്ന് കണ്ടാണ് കോടതി ഒഴിവാക്കിയത്. പിന്നീടും ഏറെ നാൾ നീണ്ട വ്യവഹാരങ്ങൾക്കൊടുവിലാണ് വിധിയെത്തുന്നത്.ഇതിനിടെ അഭയ കൊലക്കേസിൽ സുപ്രധാന വിധി വരാനിരിക്കെ   പ്രതികൾക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നാാവശ്യപ്പെട്ട് സി.സിബി സി.എം.സി സുപ്പീരിയർ ജനറൽ  സന്യാസി സമൂഹങ്ങൾക്കയച്ച കത്തിൽ ഇപ്രകാരം പറയുന്നു . 

''ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ....നാം ഇത്രനാൾ പ്രാർത്ഥിച്ചിരുന്ന അഭയാ കേസിൻ്റെ വിസ്താരം അവസാനിച്ചു. ഇനിയുള്ള ദിവസങ്ങളിലാണ് നാം പ്രത്യേകം പ്രാർത്ഥിക്കേണ്ടത്. കേസിൻ്റെ വിധി ഡിസംബർ 22 തീയതിയാണ്. നമുക്ക് അനുകൂലമായ ഒരു വിധി ഉണ്ടാകുവാൻ നമ്മുടെ എല്ലാ സമൂഹങ്ങളിലും ഇന്നുമുതൽ 21 തീയതി ഉൾപ്പെടെ എല്ലാദിവസവും ലോക രക്ഷിതാവേ....എന്ന പ്രാർത്ഥന 13 പ്രാവശ്യം കൈ വിരിച്ചു പിടിച്ച് ഈ നിയോഗത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമല്ലോ. ''

ഇവരുടെ പ്രാർത്ഥന ദൈവം സ്വീകരിക്കുമോ എന്നറിയാൻ പതിനൊന്ന് മണി വരെ കാത്തിരിക്കാം. 

Readers Comment

Add a Comment