Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:58 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കൽ കോളജുകളിലെ ഈ വർഷത്തെ ഫീസ് സംബന്ധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടാനില്ലെന്ന് സുപ്രീം കോടതി. ഇതുസംബന്ധിച്ച്  സംസ്ഥാന സർക്കാരും ഏതാനും വിദ്യാർഥികളും നൽകിയ ഹർജികൾ സുപ്രീം കോടതി തള്ളി.  . കഴിഞ്ഞ മാസം 13ലെ ഹൈക്കോടതി ഉത്തരവിനെതിരെയായിരുന്നു ഹർജികൾ.  ഫീസ് നിയന്ത്രണ സമിതിക്കെതിരെ ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ നീക്കാനും ജസ്റ്റിസ് എൽ.നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് തയാറായില്ല. സർക്കാരിനുവേണ്ടി ജയ്ദീപ് ഗുപ്തയും സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശും വിദ്യാർഥികൾക്കു വേണ്ടി വി.ഗിരിയും എം. ആർ. രമേശ്ബാബുവും കോഴിക്കോട് കെഎംസിടി ഉൾപ്പെടെയുള്ള കോളജുകൾക്കു വേണ്ടി ദുഷ്യന്ത് ദവെയും ഹാരീസ് ബീരാനുമാാണ് ഹാജരായത്.  
കേസ് 21ന് വീണ്ടും ഹൈക്കോടതി പരിഗണിക്കുമെന്നാണു മനസ്സിലാക്കുന്നതെന്നും എത്രയും വേഗം തീർപ്പാക്കണമെന്നും സുപ്രീം കോടതി അഭ്യർഥിച്ചു. ഫീസ് നിർണയിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷന് അധികാരമുണ്ടോ എന്നതുൾപ്പെടെ സർക്കാർ ഉന്നയിച്ച പ്രശ്നങ്ങൾ ഹൈക്കോടതി പരിശോധിക്കട്ടെയെന്നും കോടതി പറഞ്ഞു. കഴിഞ്ഞ 3 വർഷത്തെ ഫീസ് സംബന്ധിച്ച് ഹൈക്കോടതി നൽകിയ ഉത്തരവുകൾ ചോദ്യം ചെയ്യുന്ന ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. അതു കണക്കിലെടുക്കാതെയാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവെന്ന സർക്കാർ വാദവും സുപ്രീം കോടതി അംഗീകരിച്ചില്ല. മുൻ വർഷത്തെ ഫീസ് സംബന്ധിച്ചതും ഈവർഷത്തെ കേസും രണ്ടാണെന്ന് കോടതി നിലപാടെടുത്തു.  


മാനേജ്മെന്റുകൾ നിശ്ചയിക്കുന്നതാണ് ഈ വർഷത്തെ ഫീസെന്നാണ് ഹൈക്കോടതിയുടെ ഉത്തരവെന്നും അതു നിലനിർത്തിയാൽ പ്രവേശനം സ്തംഭിക്കുമെന്നുമാണു സർക്കാർ വാദം. എന്നാൽ, കോളജുകൾ പ്രോസ്പെക്ടസിൽ പറഞ്ഞിട്ടുള്ളതാണ് പരമാവധി ഫീസെന്നു വിദ്യാർഥികളോടു വ്യക്തമാക്കാനാണ് ഹൈക്കോടതി നിർദേശമെന്നും അതു വിദ്യാർഥികൾക്കു പ്രതികൂലമായ നടപടിയല്ലെന്നും ബെഞ്ച് വിശദീകരിച്ചു. 

സമിതിയംഗങ്ങൾക്കു മറ്റെന്തെങ്കിലും അജൻഡയുണ്ടോയെന്നു പരിശോധിക്കണമെന്നും മറ്റുമുള്ള ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കണമെന്നാണു സർക്കാർ ആവശ്യപ്പെട്ടത്. ഹൈക്കോടതി മുൻ ജഡ്ജിയാണു സമിതി അധ്യക്ഷനെന്നതു പ്രസക്തമല്ലെന്നും കോടതി നിലപാടെടുത്തു. ഈ സാഹചര്യത്തിൽ ഇനി ഹൈക്കോടതിയുടെ അന്തിമ വിധി നിർണായകമാകും. 21ന് ഈ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നുണ്ട്.അതേസമയം അഡ്മിഷൻ സൂപ്പർവൈസറി ആൻഡ് ഫീ റ​ഗുലേറ്ററി കമ്മറ്റി‌യും കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിലെ ചില ഉന്നത ഉദ്യോ​ഗസ്ഥരും അടങ്ങുന്ന സംഘമാണ് കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളേജുകളെ ചൂഷണം ചെയ്യുന്നതും വിദ്യാർഥികളെ പിഴിയുന്നതുമെന്ന് പരക്കേ ആക്ഷേപമുണ്ട്. 

Readers Comment

Add a Comment