Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേന്ദ്ര സർക്കാരിന്റെ കാർഷിക നയത്തിനെതിരായ ഡൽഹി ചലോ രണ്ടാം ഘട്ട മാർച്ചിന് തുടക്കമിടുന്ന ഇന്ന് സമരം കടുപ്പിച്ചു കർഷക നേതാക്കൾ. ജയ്പ്പൂർ ദേശീയപാതയും ആഗ്ര എക്സ്പ്രസ് പാതയും ഉപരോധിക്കുന്നതോടൊപ്പം നിരാഹാര സമരവും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഡിസംബർ 14ന് കർഷക യൂണിയൻ നേതാക്കൾ നിരാഹാര സമരം നടത്തുമെന്ന് യൂണിയൻ നേതാവ് കൺവാൽപ്രീത് സിങ് പന്നു അറിയിച്ചു. ഡൽഹി സിംഗു അതിർത്തിയിലെ വേദിയിലായിരിക്കും നിരാഹാരം. സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ ഡിസംബർ 19നകം അംഗീകരിച്ചില്ലെങ്കിൽ ഉപവാസ സമരം ആരംഭിക്കുമെന്ന് കർഷക നേതാവ് ഗുർനാം സിങ് ചാരുണി പറഞ്ഞു.
പ്രക്ഷോഭം 18 -ാം ദിവസം പിന്നിടുന്ന ഇന്ന് രാജസ്ഥാനിൽ നിന്ന് ഡൽഹിയിലേക്ക് ട്രാക്ടർ റാലി നടത്തും. പഞ്ചാബിൽ നിന്ന് 30,000 കർഷകർ ഡൽഹിയിലേക്ക് പുറപ്പെട്ടു. രാജ്യതലസ്ഥാനത്തേക്കുള്ള എല്ലാ പ്രധാനപാതകളും വരുംദിവസങ്ങളിൽ ഉപരോധിക്കാനാണ് കർഷക സംഘടനകൾ ഒരുങ്ങുന്നത്. ദേശീയപാതകളിൽ കേന്ദ്രസേനയുടെയും പൊലീസിന്റെയും വൻ സന്നാഹമാണ് തുടരുന്നത്. 2500 പൊലീസുകാരെ ഡൽഹി-ജയ്പൂർ ദേശീയപാതയിൽ നിയോഗിച്ചു. കൂടുതൽ കമ്പനി കേന്ദ്ര സേനയെ അതിർത്തി പ്രദേശത്ത് വിന്യസിച്ചു.
26.82°C








