Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

താജ്മഹലിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി താജ്മഹലിലേക്ക് മെട്രോ സൗകര്യം ഒരുക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. മെട്രോ നിർമ്മാണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. മൊത്തം 29.4 കിലോമീറ്റർ ദൈർഘ്യത്തിൽ രണ്ടു ഇടനാഴികളോടുകൂടിയതാണ് ആഗ്ര മെട്രോ പദ്ധതി. താജ്മഹൽ, ആഗ്ര കോട്ട, സിക്കന്ദ്ര തുടങ്ങിയ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളെ മെട്രോ കൂട്ടിയിണക്കും.

കൂടാതെ, റെയിൽവേ സ്റ്റേഷനെയും ബസ് സ്റ്റാൻഡുകളെയുമൊക്കെ ഇതുമായി ബന്ധിപ്പിക്കും. ആഗ്രയിലെ താമസക്കാരായ 26 ലക്ഷത്തോളം ജനങ്ങൾക്കും പ്രതിവർഷം ആഗ്ര സന്ദർശിക്കുന്ന 60 ലക്ഷത്തോളം വിനോദസഞ്ചാരികൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ചരിത്രനഗരമായ ആഗ്രയ്ക്ക് പരിസ്ഥിതിസൗഹൃദവും വേഗമേറിയതുമായ മെട്രോ പദ്ധതി ഏറെ ഗുണകരമാകും. അഞ്ചുവർഷംകൊണ്ട് നിർമാണം പൂർത്തിയാക്കുകയാണ് ലക്ഷ്യം. പദ്ധതിക്ക് 8379.62 കോടി രൂപ ചെലവുപ്രതീക്ഷിക്കുന്നു.

Readers Comment

Add a Comment