Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വർണക്കടത്തു കേസിൽ സ്വപ്നയുടെയും സരിത്തിന്റെയും മൊഴികൾ പരിശോധിക്കുമ്പോൾ വമ്പൻ സ്രാവുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കോടതി. ഇവർ അധികാര ദുർവിനിയോഗം നടത്തിയെന്നും യു.എ.ഇ. കോൺസുലേറ്റിലെ ഉന്നതരുമായി ഇവർക്ക് ബന്ധമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറെ കസ്റ്റഡിയിൽ വിട്ടുള്ള ഉത്തരവിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്.
സ്വപ്ന സുരേഷ് കള്ളമൊഴി നൽകി ശിവശങ്കറെ രക്ഷിക്കാൻ ശ്രമിച്ചെന്നും കോടതിയുടെ ഉത്തരവിൽ പറയുന്നു. കസ്റ്റംസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ച കോടതി ശിവശങ്കറെ ഏഴാം തീയതി വരെ കസ്റ്റഡിയിൽ വിട്ടു.
അതിനിടെ, സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കാനും കോടതി തീരുമാനിച്ചു. സ്വപ്നയുടെ മൊഴി ചോർന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. കേസിൽ മൂന്ന് മാസം കൂടുമ്പോൾ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കണമെന്നും മൊഴി ചോർച്ചയിൽ കസ്റ്റംസ് ഉദ്യോഗസ്ഥനെതിരേ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു.
32.82°C








