Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഒരു കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. രണ്ട് വ്യത്യസ്‌ത സാഹചര്യങ്ങളിലായാണ് വിമാനത്താവളത്തിൽ സ്വർണം കണ്ടെത്തിയത്. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരൻറെ ഹാൻഡ് ലഗേജിൽ നിന്ന് ഒന്നരകിലോയിലധികം (1568.2 ഗ്രാം) സ്വർണമാണ് കസ്റ്റംസ് ആദ്യം പിടികൂടിയത്. മിശ്രിത രൂപത്തിലാണ് സ്വർണം സൂക്ഷിച്ചിരുന്നത്. പിന്നീട് ഇയാളെത്തിയ സ്‌പൈസ്ജെറ്റ് വിമാനം എസ്‌ജി 141ൻറെ ശുചിമുറിയിൽ നിന്നും ഒരു കിലോയിലധികം (1262.20 ഗ്രാം) സ്വർണം ഒളിപ്പിച്ചു വച്ച നിലയിൽ കണ്ടെത്തി. വിപണിയിൽ ഏതാണ് ഒരു കോടി 15 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടികൂടിയത്. സംഭവത്തിൽ മലപ്പുറം സ്വദേശി സലാം (54) അറസ്റ്റിലായി.
26.82°C








