Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നെയ്യാര്‍ ഡാം പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരായ പിതാവിനോടും മകളോടും അപമര്യാദയായി പെരുമാറിയ ഗ്രേഡ് എ.എസ്.ഐയുടെ പെരുമാറ്റം കേരള പൊലീസിന്‍റെ യശസ് കെടുത്തിയെന്നും സേനയ്‌ക്കാകെ നാണക്കേടുണ്ടാക്കിയെന്നും അന്വേഷണ റിപ്പോര്‍ട്ട്. ഈ വിഷയത്തില്‍ ഇടപെടേണ്ട ആവശ്യം ഗ്രേഡ് എ.എസ്.ഐ ഗോപകുമാറിനുണ്ടായിരുന്നില്ലെന്നും പരാതിക്കാരന്‍ പ്രകോപിപ്പിച്ചതുകൊണ്ടാണ് മോശമായി സംസാരിച്ചതെന്ന ഗോപകുമാറിന്‍റെ വിശദീകരണം ന്യായീകരിക്കാവുന്നതല്ലെന്നും തിരുവന്തപുരം റേഞ്ച് ഡി.ഐ.ജി കെ.സഞ്ജയ്കുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയ്ക്ക് സമര്‍പ്പിച്ചു.തന്‍റെ മകളെ കാണാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന പിതാവിന്‍റെ മാനസികാവസ്ഥ മനസിലാക്കാതെ അദ്ദേഹത്തെ അസഭ്യം വിളിച്ച എ.എസ്.ഐയുടെ നടപടി അങ്ങേയറ്റത്തെ പെരുമാറ്റ ദൂഷ്യവും അസഹനീയവുമാണ്. പരാതിക്കാരനായ സുദേവന്‍ സ്റ്റേഷനിലെത്തുമ്പോള്‍ മറ്റൊരു പരാതിയുടെ അന്വേഷണം കഴിഞ്ഞ് ഗോപകുമാര്‍ അവിടെ എത്തിയതായിരുന്നു. കേസന്വേഷണത്തിനു ചുമതലയില്ലാത്ത ഒരാള്‍ എന്ന നിലയില്‍ ഗോപകുമാര്‍ പരാതിയില്‍ ഇടപെടണമെന്നുണ്ടായിരുന്നെങ്കില്‍ അദ്ദേഹം സംയമനത്തോടെ പ്രശ്‌നത്തെ സമീപിക്കണമായിരുന്നു.
33.82°C








