Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കേന്ദ്ര സര്‍ക്കാരിന്‍റെ തൊഴിൽ വിരുദ്ധ നയങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച 24 മണിക്കൂർ ദേശീയ പണിമുടക്ക് സംസ്ഥാനത്ത് പൂർണം. ദീർഘദൂര യാത്രക്കാർ പണിമുടക്കിൽ വലഞ്ഞു. സ്വകാര്യ വാഹനങ്ങൾ മാത്രമാണ് നിരത്തിൽ ഇറങ്ങുന്നത്. കെ.എസ്.ആർ.ടി.സി ഉൾപ്പടെയുള്ള ബസ് സർവീസുകളില്ല. വ്യാപരികൾ കടകൾ തുറന്നിട്ടില്ല. തദ്ദേശ തെരഞ്ഞെടുപ്പ് ഓഫിസുകളെ ഒഴിവാക്കിയാണ് പണിമുടക്ക്. ബിഎംഎസ് പണിമുടക്കിൽ പങ്കെടുത്തില്ല .. തൊഴിലാളി സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.
അവശ്യ സേവന മേഖലയില്‍ ഒഴികെയുള്ള തൊഴിലാളികളും കര്‍ഷകരും ബാങ്കിങ്, ഇന്‍ഷുറന്‍സ്, റെയില്‍വേ, കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ സംഘടനകളും അസംഘടിത മേഖലയിലെ തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്.ബുധനാഴ്ച അര്‍ധരാത്രി 12 മുതല്‍ ആണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിനെ തുടര്‍ന്ന് ബാങ്കിങ് രംഗം നിശ്ചലമായി. തൊഴില്‍ കോഡ് പിന്‍വലിക്കുക, ആദായനികുതിദായകരല്ലാത്ത എല്ലാ കുടുംബത്തിനും പ്രതിമാസം 7500 രൂപ വീതം നല്‍കുക. ആവശ്യക്കാരായ എല്ലാവര്‍ക്കും 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക. കര്‍ഷക ദ്രോഹ നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
32.82°C








