Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോവിഡ് പശ്ചാത്തലത്തിൽ ഈ അധ്യയന വർഷം സ്‌കൂളുകൾ ചെലവ് മാത്രമേ ഫീസായി ഈടാക്കാവൂ എന്ന് ഹൈക്കോടതി. ഓൺലൈൻ ക്ലാസുകൾ മാത്രം നടക്കുന്ന പശ്ചാത്തലത്തിൽ ഫീസ് ഇളവ് തേടി വിദ്യാർത്ഥികളും രക്ഷകർത്താക്കളും നൽകിയ ഹർജികളിലാണ് ഉത്തരവ്. ഹർജികളിൽ പരാമർശിക്കുന്ന അൺ എയ്ഡഡ് സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകൾ കൃത്യമായ ചെലവ് 17നകം അറിയിക്കണമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.
സാമ്പത്തിക പ്രശ്‌നങ്ങൾ എല്ലാ വിഭാഗം ജനങ്ങളെയും ബാധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ സ്‌കൂൾ നടത്തിപ്പു വഴി നേരിട്ടോ അല്ലാതെയോ ലാഭമുണ്ടാക്കരുതെന്നും കോടതി ചൂണ്ടിക്കാട്ടി. സ്‌കൂളുകൾ യഥാർത്ഥ ചെലവിനെക്കാൾ കൂടുതൽ തുക വിദ്യാർത്ഥികളിൽ നിന്ന് വാങ്ങില്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും കോടതി പറഞ്ഞു
32.82°C








