Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോതമംഗലം ചെറിയ പള്ളിക്ക് മുമ്പിൽ യാക്കോബായ വിഭാഗത്തിന്റെ  നിരാഹാര സമരം തുടങ്ങി. ജില്ലാ ഭരണകൂടം പള്ളി ഏറ്റെടുക്കാനുള്ള സാധ്യതയുള്ളതിനാലാണ് വിശ്വാസികൾ് പ്രതിഷേധിക്കുന്നത്. പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് വിട്ടുകൊടുക്കില്ലെന്ന് വികാരി ഫാ ജോസ് പരുത്തുവയലിൽ പറഞ്ഞു. പള്ളി ഏറ്റെടുക്കാൻ ശ്രമിച്ചാൽ വിശ്വാസികൾ തടയും. കേന്ദ്രസേനയെ ഇറക്കി ബലപ്രയോഗത്തിനാണ് ശ്രമിക്കുന്നതും  സമാധാന ചർച്ച നടക്കുമ്പോഴും പള്ളി പിടിക്കാനാണ് ഓർത്തഡോക്‌സ് വിഭാഗത്തിന്റെ ശ്രമമെന്നും ഫാ. ജോസ് പരുത്തുവയലിൽ കൂട്ടിച്ചർത്തു.

പള്ളി ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറത്തതിൽ എറണാകുളം ജില്ലാ കളക്ടറെ ഹൈക്കോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. എറണാകുളം കളക്ടർ ആ സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നാണ് ഹൈക്കോടതി വിമർശിച്ചത്. പള്ളി ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് ഒരു വർഷമായിട്ടും നടപ്പാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ രൂക്ഷ വിമർശനം.

Readers Comment

Add a Comment