Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ ഗണേശ വിഗ്രഹ നിമഞ്ജന ചടങ്ങിനിടെ ബോട്ട് മുങ്ങി 11 പേർ മരിച്ചു. 18 പേർ കയറിയ ബോട്ടാണ് അപകടത്തിൽ പെട്ടത്. കാണാതായവർക്കുള്ള തിരച്ചിൽ തുടരുകയാണ്. ആറു പേരെ രക്ഷപെടുത്തിയതായി പോലീസ് അറിയിച്ചു. രണ്ടു ബോട്ടുകൾ കൂട്ടിക്കെട്ടിയാണ്  നിമഞ്ജന ചടങ്ങിനായി പുറപ്പെട്ടത്. ബോട്ടിൽ ഉണ്ടായിരുന്നവർ ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ല. 11 പേരുടെ മൃതദേഹങ്ങൾ ദുരന്ത പ്രതികരണ സേന കണ്ടെടുത്തു. നിർഭാഗ്യകരമായ സംഭവമാണ് നടന്നതെന്ന് മധ്യപ്രദേശ് നിയമ മന്ത്രി പി സി ശർമ പ്രതികരിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

Readers Comment

Add a Comment