Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വൈദ്യുതി വിൽപ്പന ഇടപാടുകൾ നടത്തുന്നതിനായി മൾട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച് (എംസിഎക്‌സ്) ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച് ലിമിറ്റഡുമായി ധാരണയിലായി. ഇരുവരും കരാറിൽ ഒപ്പുവച്ചു. കേന്ദ്ര സർക്കാറിന്റെ അംഗീകാരം ലഭിച്ചാലുടൻ എംസിഎക്‌സിന് തങ്ങളുടെ പ്ലാറ്റ്‌ഫോം വഴി വൈദ്യുതി വിൽപ്പന നടത്താനാകും.
എംസിഎക്‌സ് പ്ലാറ്റ്‌ഫോം വഴി ഇനി മുതൽ വൈദ്യുതി ആവശ്യമുള്ള സ്ഥാപനങ്ങൾക്ക് വൈദ്യുതി നിർമ്മാണ കമ്പനികളുമായി ബന്ധപ്പെടാനാകും. ചില വികസിത രാജ്യങ്ങളിൽ കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകൾ വഴി വൈദ്യുതി ഇടപാടുകൾ നടക്കുന്നുണ്ട്. എംസിഎക്‌സും ഇന്ത്യൻ എനർജി എക്‌സ്‌ചേഞ്ച് ലിമിറ്റഡും തമ്മിലുള്ള കരാറിന് സർക്കാർ അംഗീകാരം ലഭിച്ചാൽ ഇന്ത്യയിലും ഇത് നടപ്പാകും. ഊർജ്ജ, പ്രകൃതി വാതകങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ എംസിഎക്‌സ് അവധി വ്യാപാരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.
32.82°C








