Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തമിഴ്നാട് രജിസ്ട്രേഷനിലുള്ള പ്രീമിയർ പദ്മിനി ഫിയാറ്റ് കാറാണ് തിരക്കേറിയ റോഡിലൂടെ ഡ്രൈവറില്ലാതെ കുതിക്കുന്നത്. തൊട്ടു പുറകിലെ വാഹനത്തിലുള്ള വാഹനത്തിലുള്ളവരാണ് ഈ രംഗം പകർത്തിയത്. ഡ്രൈവർ സീറ്റിനടുത്ത് ഇടതു വശത്തുള്ള സീറ്റിൽ ഒരാൾ മാസ്ക് ധരിച്ച് ഇരിക്കുന്നുണ്ടെന്നതൊഴിച്ചാൽ കാറിൽ മറ്റാളുകളില്ല. ഈ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിഡിയോക്ക് നിരവധി കമൻറുകളാണ് ലഭിച്ചത്.
ഇടതു വശത്തെ സീറ്റിലിരുന്നും നിയന്ത്രിക്കാവുന്ന രണ്ട് പെഡൽ സംവിധാനമുള്ള കാറായിരിക്കാം അതെന്നും ചില ഡ്രൈവിങ് സ്കൂളുകളിൽ ഇത്തരം കാറുകൾ ഉപയോഗിക്കാറുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. ഇടതു വശത്തെ സീറ്റിലിരുന്ന് വലതു കൈ കൊണ്ട് സ്റ്റിയറിങ് നിയന്ത്രിക്കുന്നതാവാമെന്ന സംശയവും ചിലർ ഉന്നയിക്കുന്നുണ്ട്. കാറിലിരിക്കുന്നയാൾ തമിഴ്നാട്ടിലെ വെല്ലൂർ സ്വദേശിയാണെന്ന് സമൂഹ മാധ്യമങ്ങളിലെ ചിലർ തിരിച്ചറിഞ്ഞിട്ടുണ്ട്.
32.82°C








