Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഡോക്ടമാരും നഴ്‌സുമാരും ഇന്ന് റിലെ സത്യാഗ്രഹ സമരം തുടങ്ങും. രോഗിയെ പുഴുവരിച്ച സംഭവത്തില്‍ നടപടി പിന്‍വലിക്കാന്‍ അവശ്യപ്പെടുന്നതോടൊപ്പം, ആരോഗ്യ പ്രവര്‍ത്തകരുടെ ക്വാറന്‍റീന്‍ റദ്ദാക്കിയതിലും പ്രതിഷേധിച്ചാണ് സമരം. ഡോക്ടര്‍മാരും 48 മണിക്കൂര്‍ റിലെ സത്യാഗ്രഹസമരം ഇന്നലെ മുതൽ തുടരുകയാണ്. ഇതോടൊപ്പം നഴ്‌സുമാരും ഇന്ന് സമരം തുടങ്ങും.
ഇന്നലെയാണ് ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്‍റീന്‍ റദ്ദാക്കി, അവധി മറ്റു സര്‍ക്കാര്‍ ജീവനക്കാരുടേതിന് തുല്യമാക്കി മാര്‍ഗനിര്‍ദേശം ഇറങ്ങിയത്. ഐസിഎംആര്‍ മാര്‍ഗനിര്‍ദേശം അനുസരിച്ചാണ് ഇതെന്നാണ് വിശദീകരണം. കോവിഡ് ഡ്യൂട്ടി എടുക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്നാണ് പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്. മുൻപ് ലഭിച്ചിരുന്ന നിര്‍ദിഷ്ട ഓഫ് ഇനി മുതല്‍ കിട്ടില്ലെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു. കേന്ദ്ര മാര്‍ഗ രേഖ പിന്തുടര്‍ന്നാണ് തീരുമാനമാണെന്നാണ് വിശദീകരണം. അതേസമയം, കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പർക്കം വരുന്ന സാഹചര്യം ഉണ്ടായാല്‍ നിരീക്ഷണത്തില്‍ വിടുന്നത് അടക്കമുള്ള കാര്യങ്ങള്‍ അതാത് ആശുപത്രികളിലെ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കും.
ഇത് അശാസ്ത്രീയമായ മാര്‍ഗ നിര്‍ദേശമാണെന്നാണ് ഡോക്ടര്‍മാരുടെ വിമര്‍ശനം. കൂടുതല്‍ ജോലി ചെയ്യിപ്പിക്കാന്‍ ഉള്ള സര്‍ക്കാര്‍ നടപടിയാണ് ഇതെന്നും ആരോഗ്യ മന്ത്രിയെ നേരില്‍ കാണുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മാറ്റം വരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും കെജിഎംഒഎ പ്രതികരിച്ചു.
അതേസമയം, രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ഡിഎംഇ അന്വേഷണം തുടരുമെന്നും വേഗത്തില്‍ പൂര്‍ത്തിയാക്കി തുടര്‍നടപടികളുണ്ടാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മതിയായ ജീവനക്കാരില്ലാത്തതിനാല്‍ സംഭവിച്ച വീഴ്ച്ചയായതിനാല്‍ ഉപാധികളില്ലാതെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് സമരക്കാര്‍ ആവശ്യപ്പെടുമ്ബോള്‍ പറ്റില്ലെന്ന് സര്‍ക്കാരും നിലപാട് കടുപ്പിക്കുന്നു.
32.82°C








