Forecast Weather using OpenWeatherMap with PHP

Kerala

  • Friday 1:57 pm
  • 27th March, 2026
  • Clear Sky
33.82°C33.82°C
  • Humidity: 33 %
  • Wind: 3.68 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന ആദ്യ സംവാദ പരമ്പരയില്‍ ഹിറ്റായി ഡെമോക്രാറ്റിക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ 'ഇന്‍ഷാ അള്ളാ' പരാമര്‍ശം. ട്വിറ്ററില്‍ നിരവധി പേരാണ് ബൈഡന്റെ ഇന്‍ഷാ അള്ളാ പരാമര്‍ശം പങ്കുവെച്ച് രംഗത്തെത്തിയത്. റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് നികുതിയടക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ചൂട് പിടിക്കവെയാണ് ബൈഡന്‍ ഇന്‍ഷാ അള്ളാ എന്ന് പറഞ്ഞത്.

സംവാദത്തിനിടെ ഡൊണാള്‍ഡ് ട്രംപ് എന്നെങ്കിലും തന്റെ ഇന്‍കം ടാക്സ് റിട്ടേണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടുമോ എന്ന് തനിക്ക് ആശങ്കയുണ്ടെന്ന് ജോ ബൈഡന്‍ പറഞ്ഞു. ഇതിനിടെ സംവാദം നിയന്ത്രിക്കുന്ന ക്രിസ്‌വാലസ് അങ്ങിനെയങ്കില്‍ എന്ന് പുറത്തുവിടുമെന്ന് കൃത്യാമായി പറയാമോ എന്ന് ട്രംപിനോട് ചോദിച്ചു. നിങ്ങള്‍ അതറിഞ്ഞുകൊള്ളുമെന്ന് ട്രംപ് മറുപടി പറഞ്ഞപ്പോഴാണ് ബൈഡന്‍ ഇന്‍ഷാ അള്ളാ എന്ന് പറഞ്ഞത്.

ഇതിന് പിന്നാലെയാണ് ദൈവത്തിന്റെ ഇഷ്ടം പോലെയെന്ന അറബിക് വാക്ക് ട്വിറ്ററിലും നിരവധി പേര്‍ ഏറ്റെടുത്തത്.

 ഡെമോക്രാറ്റിക്ക് പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ തന്റെ ഇന്‍കം ടാക്സ് റിട്ടേണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെ ട്രംപ് ഇന്‍കം ടാക്സുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടാത്തതില്‍ വലിയ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു.

കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ പത്ത് വര്‍ഷവും ട്രംപ് ടാക്‌സ് അടച്ചിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു. രണ്ട് ദശാബ്ദത്തിനിടയില്‍ ട്രംപ് അടച്ച നികുതി സംബന്ധിച്ച വിവരങ്ങളാണ് ന്യൂയോര്‍ക്ക് ടൈംസ് പുറത്ത് വിട്ടത്. ബിസിനസ് ഭീമനായിരുന്ന ട്രംപിന്റെ രാഷ്ട്രീയ ജീവിതം കെട്ടിപ്പടുക്കാനായി നികുതി അടക്കുന്നത് ഒഴിവാക്കിയ വര്‍ഷങ്ങളുടെ കണക്കും സാമ്പത്തിക നഷ്ടങ്ങളുടെ കണക്കും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ വാദങ്ങളെ തള്ളിയിരുന്നു.

സംവാദത്തിനിടെ കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവെച്ച് ട്രംപ് അമേരിക്കന്‍ ജനതയെ ദുരന്തത്തിലേക്ക് തള്ളിവിട്ടെന്നും ജോ ബൈഡന്‍ പറഞ്ഞിരുന്നു. എന്നാല്‍ യു.എസില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യ ചെയ്തുവെന്നായിരുന്നു ട്രംപിന്റെ വാദം. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡെമോക്രാറ്റിക്ക് ഗവര്‍ണര്‍മാരുടേതുള്‍പ്പെടെയുള്ളവരുടെ പ്രശംസ ലഭിച്ചിരുന്നെന്നും സംവാദത്തില്‍ ട്രംപ് പറഞ്ഞു.

Readers Comment

Add a Comment