Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
വ്യവസായി പോൾ മുത്തൂറ്റ് വധക്കേസിൽ എട്ട് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി റദ്ദാക്കി. കുറ്റ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന നിരീക്ഷണം മുൻനിർത്തിയാണ് കൊലക്കുറ്റത്തിന് നിന്ന് പ്രതികളെ കോടതി ഒഴിവാക്കിയത്. ഒന്നാം പ്രതി ജയചന്ദ്രൻ,മൂന്നാം പ്രതി സത്താർ, നാലാം പ്രതി സുജിത്ത്, അഞ്ചാം പ്രതി ആകാശ് ശശിധരൻ, ആറാം പ്രതി ഫൈസൽ എന്നിവരെയാണ് കൊലക്കുറ്റത്തിൽ നിന്ന് കോടതി ഒഴിവാക്കിയിരിക്കുന്നത്.
തിരുവനന്തപുരം സി ബി ഐ കോടതി 9 പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. രണ്ടാം പ്രതി കാരി സതീഷിന്റെ ശിക്ഷ റദ്ദാക്കിയിട്ടില്ല. സി ബി ഐ കോടതി വിധി ചോദ്യം ചെയ്ത് കാരി സതീഷ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നില്ല.
2015 ൽ വിധി വന്ന കേസിൽ മറ്റു വകുപ്പുകളിലുള്ള ശിക്ഷാ കാലാവധി പൂർത്തയായതിനാൽ പ്രതികൾക്ക് പുറത്തിറങ്ങാനാകും. 2015 ലെ വിധിയിൽ കേസിലെ 9 പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ചിരുന്നു. മറ്റു നാല് പ്രതികൾക്ക് മൂന്നു വർഷം കഠിന തടവും പിഴയുമാണ് വിധിച്ചിരുന്നത്. അതിനോടനുബന്ധിച്ച കൊട്ടേഷൻ കേസിൽ 13 പ്രതികൾ ഉൾപ്പെടെ 17 പേർക്ക് മൂന്നു വർഷം കഠിന തടവും പിഴയുമാണ് സി ബി ഐ പ്രത്യേക കോടതി വിധിച്ചത്.
2009 ഓഗസ്റ്റ് 21 ന് അർദ്ധ രാത്രി ആലപ്പുഴ ചങ്ങനാശ്ശേരി റോഡിലെ പൊങ്ങ ജംഗ്ഷനിൽ വെച്ചാണ് പോൾ കൊല്ലപ്പെട്ടത്. ആലപ്പുഴയിൽ കൊട്ടേഷൻ നടപ്പാക്കാൻ പോകുകയായിരുന്ന പ്രതികൾ വഴിയിലുണ്ടായ അപകടത്തിന്റെ പേരിൽ പോളുമായി തർക്കത്തിലാകുകയും കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് കേസ് .വിവാദങ്ങൾക്കൊടുവിൽ 2010 ലാണ് കേസ് സിബിഐ ക്ക് വിടുന്നത്
32.82°C








