Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാലായിൽ കേരള കോൺഗ്രസ‌് എമ്മിന‌് സ്ഥാനാർഥിയില്ലെന്നും ജോസ‌് ടോമിന‌് ‘രണ്ടില’ ചിഹ‌്നം അനുവദിക്കില്ലെന്നും വ്യക്തമാക്കി വർക്കിങ‌് ചെയർമാൻ പി ജെ ജോസഫ‌്. യുഡിഎഫിന്റെ സ്വതന്ത്രസ്ഥാനാർഥിയാണ‌് പാലായിൽ മത്സരിക്കുന്നതെന്നും ജോസഫ‌് തൊടുപുഴയിൽ പ്രതികരിച്ചു.
ജോസ‌് കെ മാണി പാർട്ടി ചെയർമാനെന്ന‌് വാദിക്കുന്ന ജോസ‌് ടോം തന്നോട‌് ചിഹ‌്നം ആവശ്യപ്പെട്ടിട്ടില്ല. ചിഹ‌്നം വേണ്ടെന്ന‌് തുറന്നു പറഞ്ഞയാൾക്ക‌് എന്തിന‌് ചിഹ‌്നം നൽകണം. താൻ പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളാണ‌് ജോസ‌് ടോം. പാർടി സ്ഥാനാർഥിയല്ലാത്ത ജോസ‌് ടോമിന്റെ നാമനിർദേശപത്രികയിൽ ഒപ്പിടില്ല. ചിഹ‌്നം ആവശ്യപ്പെട്ട‌് ജോസ‌് കെ മാണി തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചത‌് ഫ്രോഡ‌് പരിപാടിയാണ‌്. ജോസിന‌് തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിക്കാൻ അധികാരമില്ല. തനിക്ക‌് തിരഞ്ഞെടുപ്പു കമീഷനെ സമീപിക്കേണ്ട ആവശ്യമില്ല. പി ജെ ജോസഫ് വ്യക്തമാക്കി
32.82°C








