Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മെസിയെ തന്നാല്‍ മൂന്ന് മുന്‍നിര താരങ്ങളെയും 89.5 മില്ല്യണ്‍ യൂറോയും നല്‍കാമെന്ന് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി. ബെര്‍ണാഡോ സില്‍വ, ഗബ്രിയേല്‍ ജെസൂസ്, എറിക് ഗാര്‍ഷ്യ എന്നീ താരങ്ങളെ ബാഴ്‌സലോണക്ക് നല്‍കാമെന്നാണ് ഓഫര്‍. ബാഴ്‌സലോണയില്‍ നിന്ന് പുറത്തു പോവുകയാണെന്നറിയിച്ചതു മുതല്‍ മെസിയെ ക്ലബിലെത്തിക്കാന്‍ താത്പര്യം കാണിച്ച ക്ലബാണ് സിറ്റി.

സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയ്ക്ക് മെസിയില്‍ വ്യക്തിപരമായ താത്പര്യമുണ്ട്. മുന്‍പ് ബാഴ്‌സ പരിശീലകനായിരുന്നപ്പോള്‍ മെസിക്കൊപ്പം നടത്തിയ പ്രകടനങ്ങള്‍ സിറ്റിയില്‍ തുടരാമെന്നാണ് ഗ്വാര്‍ഡിയോള കരുതുന്നത്. അതുകൊണ്ട് തന്നെ താരവുമായി ഒന്നിക്കാന്‍ ഗ്വാര്‍ഡിയോള ശ്രമിക്കുന്നുണ്ട്. മെസിയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചു എന്നാണ് ഡെയിലിമെയില്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സുവാരസിനു പകരക്കാരെ അന്വേഷിക്കുന്ന ബാഴ്‌സക്ക് ജെസൂസ് ഒരു പരിഹാരമാവാനും സാധ്യതയുള്ളതിനാല്‍ ഈ നീക്കം നടക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന സൂചനകള്‍.

ക്ലബുമായുള്ള കരാര്‍ താന്‍ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാര്‍. എന്നാല്‍, സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രധാനമായും ബാഴ്‌സ ബോര്‍ഡുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് മെസി ക്ലബ് വിടാന്‍ തീരുമാനമെടുക്കാനുള്ള കാരണം. പ്രസിഡന്റ് ജോസപ് മാര്‍തോമ്യൂവിന്റെ പല തീരുമാനങ്ങളോടും അദ്ദേഹത്തിന് എതിര്‍പ്പായിരുന്നു.

Readers Comment

Add a Comment