Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മെസി ബാഴ്‌സലോണ വിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ശ്രദ്ധേയമായ പ്രസ്താവനയുമായി ബാഴ്‌സ സ്‌പോര്‍ടിംഗ് ഡയറക്ടര്‍ റാമോണ്‍ പ്ലെയിന്‍സ്. മെസിയെ കേന്ദ്രീകരിച്ച് ടീം കെട്ടിപ്പടുക്കാനാണ് ശ്രമമെന്ന് അദ്ദേഹം പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. മെസിയെ ക്ലബില്‍ തന്നെ നിലനിര്‍ത്താന്‍ ബോര്‍ഡ് ശ്രമിക്കുകയാണെന്ന സൂചനയാണ് ഈ പ്രസ്താവനയിലൂടെ അദ്ദേഹം നല്‍കുന്നത്.
ലോകത്തിലെ ഏറ്റവും സുപ്രധാന താരത്തെ മുന്‍നിര്‍ത്തി ടീം കെട്ടിപ്പടുക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍ നയിക്കുന്ന ടീമാണ് ഞങ്ങള്‍ നിര്‍മിക്കാന്‍ ശ്രമിക്കുന്നത്. ബാഴ്‌സയും മെസിയും വിവാഹം പോലെയാണ്. ഞങ്ങള്‍ പരസ്പരം ഒരുപാട് കാര്യങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. അത് ആരാധകര്‍ ആസ്വദിച്ചിട്ടുമുണ്ട്. ഭാവി ശോഭനമാണെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ ഒരു ശുഭാപ്തി വിശ്വാസക്കാരനാണ്.''- പ്ലെയിന്‍സ് പറയുന്നു.
ക്ലബുമായുള്ള കരാര്‍ താന്‍ അവസാനിപ്പിച്ചു എന്നും അതുകൊണ്ട് തന്നെ ഫ്രീ ഏജന്റായി ക്ലബ് വിടാമെന്നും മെസി ക്ലബിനെ അറിയിച്ചു കഴിഞ്ഞു എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത ജൂലായ് വരെയാണ് ക്ലബുമായുള്ള മെസിയുടെ കരാര്‍. എന്നാല്‍, സീസണ്‍ അവസാനിച്ചാല്‍ എപ്പോള്‍ വേണമെങ്കിലും താരത്തിനു ക്ലബ് വിട്ടു പോകാം എന്ന നിബന്ധന കരാറിലുണ്ട്. മെസി ഈ നിബന്ധന ഉപയോഗിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ടീമിന്റെ നിലവാരം ഇടിഞ്ഞത് മെസിയെ അസ്വസ്ഥനാക്കിയിരുന്നു. പരിശീലകരുടെയും യുവതാരങ്ങളുടെയും കാര്യത്തില്‍ മാനേജ്‌മെന്റ് എടുക്കുന്ന നിലപാടുകളും മെസിയെ ചൊടിപ്പിച്ചു. ബാഴ്‌സ പ്രസിഡന്റ് ജോസപ് മരിയ ബാര്‍തോമ്യുവിന്റെ പല നിലപാടുകളോടും മെസിക്ക് എതിര്‍പ്പായിരുന്നു.
32.82°C








