Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അയല്‍ക്കാരനെ തന്നെപ്പോലെ തന്നെ സ്‌നേഹിക്കാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ സഭയ്ക്കുള്ളില്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഷം കലക്കുന്നത് ആരാണ്? ഏകശരീരമായ ക്രിസ്തുവും ക്രൈസ്തവസഭയും പങ്കുവയ്ക്കപ്പെടുമ്പോള്‍ നഷ്ടമാകുന്നത് എന്താണ്? യഥാര്‍ത്ഥ സഭയും യഥാര്‍ത്ഥ വിശ്വാസിയും ഏതെന്നും ആരെന്നുമുള്ള തര്‍ക്കം, യഥാര്‍ത്ഥ ക്രിസ്തുവിനെ തിരയുന്നതുപോലെ വിഡ്ഢിത്തവും ക്രിസ്തുവഞ്ചനയുമല്ലേ? ക്രൈസ്തവ സഭയില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കം മുറുകുമ്പോള്‍ നേട്ടം കൊയ്യുന്നത് ആരാണ്?
ചരിത്രവും പൗരാണികതയും പ്രസംഗിക്കുന്നവരുടെ അവകാശവാദങ്ങള്‍ പലപ്പോഴും ക്രൈസ്തവസഭയുടെ പൗരാണിക ചരിത്രം മറന്നുകൊണ്ടും മറച്ചുപിടിച്ചുകൊണ്ടും ഉള്ളതാണ്. വിശ്വാസികളെക്കൂടി വഴിതെറ്റിക്കുന്ന മേല്‍പ്പട്ടക്കാരുടെ വചനങ്ങളെ പിന്‍തുടരുന്നവര്‍ ചെന്നെത്തുക പാപങ്ങളുടെ പാതാളലോകത്തല്ലേ? ക്രൈസ്തവ സഭയില്‍ ഓര്‍ത്തഡോക്‌സ്- യാക്കോബായ തര്‍ക്കം രൂക്ഷമാകുമ്പോള്‍ അവകാശവാദങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കി, മലങ്കര ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസിയും പ്രമുഖ സാഹിത്യകാരനുമായ കൊല്ലം പണിക്കര്‍ സംസാരിക്കുന്നു.
സഭകളുടെ സമാധാനത്തിനായി കോട്ടയത്ത് ഓര്‍ത്തഡോക്‌സ് സഭാ ആസ്ഥാനത്തേക്ക് കുരിശിന്റെ വഴി നടത്തിയ കൊല്ലം പണിക്കര്‍ ഗാന്ധി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ കൂടിയാണ്. അഗാധമായ ക്രൈസ്തവ ചരിത്രജ്ഞാനവും സത്യസന്ധമായ നിലപാടുകളും കൊണ്ട് ശ്രദ്ധേയനായ കൊല്ലം പണിക്കര്‍ പറയുന്നു..
33.82°C








