Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പാലാരിവട്ടത്തെ മേൽപ്പാലം അഴിമതി കേസിൽ മുൻ പൊതു മരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. സൂരജിന് പുറമെ പാലം നിർമ്മിച്ച കമ്പനിയുടെ എം ഡി സുമിത് ഗോയൽ, കിറ്റ് കോ ജനറൽ മാനേജർ ബെന്നി പോൾ, കിറ്റ് കോ ഉദ്യോഗസ്ഥൻ എന്നിവരുൾപ്പെടെ നാല് പേരെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.സൂരജ് പി ഡബ്ള്യു ഡി സെക്രട്ടറി ആയിരിക്കുമ്പോഴാണ് പാലം പണിയാൻ കരാർ നൽകുന്നത്.ടി ഒ സൂരജിനെ കഴിഞ്ഞ ദിവസം വിജിലൻസ് സംഘം ചോദ്യം ചെയ്തിരുന്നു. മന്ത്രിസഭാ തീരുമാന പ്രകാരം ഉത്തരവ് ഇറക്കുക മാത്രമാണ് താൻ ചെയ്‌തതെന്നാണ് ചോദ്യം ചെയ്യലിന് ശേഷം സൂരജ് പ്രതികരിച്ചത്.
കഴിഞ്ഞ യു ഡി എഫ് ഭരണ കാലത്താണ് വിവാദമായ പാലാരിവട്ടത്തെ പാലം നിർമ്മിക്കുന്നത്. ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപറേഷന് പാലത്തിന്റെ നിർമ്മാണ ചുമതല നൽകിയത്. നേരത്തെ അനധികൃത സ്വത്ത് സമ്പാദന കേസിൽ പ്രതിയായതിനെ തുടർന്ന് ടി ഒ സൂരജിനെ സർക്കാർ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
32.82°C








