Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ലോകത്തെ ഞെട്ടിച്ച ബെയ്റൂട്ട് സ്ഫോടനത്തില്‍ 135ലധികം പേരാണ് മരിച്ചത്. അയ്യായിരത്തിലധികം പേര്‍ക്കാണ് പരിക്കേറ്റത്. സ്ഫോടനത്തില്‍ ബാധിക്കപ്പെട്ടവരെ സഹായിക്കാനായി ലോകത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ എത്തിയിരുന്നു. ഇപ്പോളിതാ ദുരിതബാധിതരെ സഹായിക്കാനായി മുന്‍ പോണ്‍ താരം മിയാ ഖലീഫയും രംഗത്തെത്തി.
മിയയുടെ ജന്മനാട് കൂടിയാണ് ലെബനന്‍. തന്റെ നാട്ടുകാരെ സഹായിക്കാന്‍ വേറിട്ട വഴിയാണ് താരം കണ്ടെത്തിയത്. തന്റെ പ്രിയപ്പെട്ട കണ്ണട ഈ-ബേയില്‍ ലേലത്തില്‍ വച്ചിരിക്കുകയാണ് താരം.
മിയയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഇതേ കുറിച്ചുള്ള വിവരങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ഇങ്ങലെ ലഭിക്കുന്ന തുക ദുരിതത്തിലായവര്‍ക്ക് നല്‍കും. ലേലത്തില്‍ വച്ച് 11 മണിക്കൂറിനുള്ളില്‍ 75 ലക്ഷത്തിലേറെ രൂപ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
32.82°C








