Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:25 am
  • 26th March, 2026
  • Clear Sky
26.82°C26.82°C
  • Humidity: 94 %
  • Wind: 1.28 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

മാസ്‌കും കണ്ണടയും ഒത്തുപോകില്ലെന്നാണ് ഏവരുടേയും ധാരണം. കണ്ണടധാരികള്‍ മാസ്‌ക് ധരിക്കുമ്പോള്‍ നിശ്വാസ വായു മാസ്‌കിന്റെ മുകള്‍ വശത്തുകൂടി പുറത്തുവന്ന് കണ്ണടയില്‍ നീരാവി ഉണ്ടാക്കുകയും കാഴ്ച തടസ്സപ്പെടുത്തുകയും ചെയ്യും. ഇത് പലപ്പോഴും മാസ്‌ക് ധരിക്കുന്നതില്‍ നിന്ന് ഇക്കൂട്ടരെ പിന്തിരിപ്പിക്കുന്നുമുണ്ട്.

ബൈക്കില്‍ യാത്ര ചെയ്യുമ്പോഴും നടക്കുമ്പോഴുമൊക്കെ ഇങ്ങനെ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. ഇതില്‍ നിന്ന് രക്ഷപ്പെടാനുള്ള കണ്ണടധാരികളുടെ ഒരേയൊരു ആശ്രയം മൂക്ക് മൂടാതെ മാസ്‌ക് വെക്കലാണ്. എന്നാല്‍, അങ്ങനെ വെക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോള്‍ എന്ത് ചെയ്യും? അതിനുള്ള ഉത്തരമാണ് സ്‌കോട്ടിഷ് ഡോക്ടര്‍ ഗോര്‍ഡന്‍ കൈല്‍ പറയുന്നത്.

യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. കഴിഞ്ഞ മാസം പങ്കുവച്ച വീഡിയോ ഇപ്പോഴാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. 10,406 പേര്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.

3 കാര്യങ്ങളാണ് കൈല്‍ പറയുന്നത്. ഒന്നാമതായി, മാസ്‌കിനു മുകളില്‍ കണ്ണട ധരിക്കുക. അതുവഴി മാസ്‌കിനു മുകളിലൂടെ കാറ്റ് വരുന്നത് തടയുകയും നീരാവി ഉത്പാദനം കുറയുകയും ചെയ്യും. അടുത്തതായി, മാസ്‌കിന്റെ മുകള്‍ വശത്ത് ഒരു ടിഷ്യൂ പേപ്പര്‍ വെച്ചിട്ട് മാസ്‌ക് ധരിക്കുക. അവസാനമായി മാസ്‌കിന്റെ ഇരു വശങ്ങളിലുള്ള വള്ളികളില്‍ ഒരോ കെട്ടിടണം. അങ്ങനെ ചെയ്താല്‍ മാസ്‌ക് കൃത്യമായി മുഖത്ത് ഉറച്ചിരിക്കുകയും നീരാവി വളരെ കുറയുകയും ചെയ്യും.

 

 

Readers Comment

Add a Comment