Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 28th March, 2026
  • Broken Clouds
32.82°C32.82°C
  • Humidity: 52 %
  • Wind: 4.6 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനെതിരെയുള്ള  അന്വേഷണത്തിന് വിജിലൻസ് സർക്കാരിന്‍റെ അനുമതി തേടി. അഴിമതി നിരോധന നിയമ ഭേദഗതി പ്രകാരം അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. പ്രതിപക്ഷനേതാവുള്‍പ്പെടെയുള്ളവരുടെ  പരാതിയിലാണ് വിജിലന്‍സിന്‍റെ തുടര്‍ നടപടി.

അഴിമതി നിരോധന നിയമ ഭേദഗതി 17 (എ) പ്രകാരം മന്ത്രിമാര്‍, എം.എല്‍.എമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെയുള്ള അന്വേഷണത്തിനു സര്‍ക്കാര്‍ അനുമതി ആവശ്യമാണ്. ഇതു പ്രകാരം  വിജിലന്‍സ് ഡയറക്ടര്‍ അനില്‍കാന്ത് പരാതി ഫയലാക്കി അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അനുമതി ലഭ്യമായാല്‍ അന്വേഷണം ആരംഭിക്കാനാണ് തീരുമാനം.

ബെവ് ക്യൂ ആപ് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവിന്‍റെ പരാതിയിലുള്ളത്. ഐ.ടി.വകുപ്പിനു കീഴിലുള്ള നിയമനങ്ങളില്‍ അഴിമതി, സ്വജനപക്ഷപാതം, സര്‍ക്കാരിനു സാമ്പത്തിക നഷ്ടം വരുത്തി തുടങ്ങിയ കാര്യങ്ങളിലും മറ്റു പരാതികള്‍ വിജിലന്‍സില്‍ എത്തിയിട്ടുണ്ട്.

Readers Comment

Add a Comment