Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സ്വര്‍ണം കടത്തിയ ദിവസങ്ങളില്‍ സ്വപ്നയെ യു.എ.ഇ അറ്റാഷെ നൂറിലധികം തവണ ഫോണില്‍ വിളിച്ചുവെന്ന് കണ്ടെത്തല്‍. ജൂണ്‍ 30 മുതല്‍ ജൂലൈ 5 വരെയുള്ള ദിവസങ്ങളിലാണ് അറ്റാഷെ ഇത്രയധികം തവണ സ്വപ്നയെ വിളിച്ചത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം പിടിച്ചുവച്ച ദിവസം 22 തവണ അറ്റാഷെ സ്വപ്നയെ വിളിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം, കെ.ടി റമീസിന്റ പഴയ കേസുകള്‍ പരിശോധിക്കാനും എന്‍.ഐ.എ നീക്കം ആരംഭിച്ചിട്ടുണ്ട്. 2019 ല്‍ കെ.ടി റമീസ് തോക്ക് കടത്തിയ കേസ് പുനഃപരിശോധിക്കും. 2019ല്‍ ആറ് തോക്കുകളാണ് വിമാനത്താവളം വഴി റമീസ് കടത്താന്‍ ശ്രമിച്ചത്.
അതിനിടെ ചോദ്യം ചെയ്യലിന് കൊച്ചിയില്‍ ഹാജരാകാനായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. ഇന്ന് രാവിലെയോടെ 9.15 ഓടെ ശിവശങ്കറിന്റെ ചോദ്യം ചെയ്യല്‍ ആരംഭിക്കും. ഹെതര്‍ ഫ്‌ളാറ്റ്, സ്വപ്ന സുരേഷിന്റെ ഫ്‌ളാറ്റ്, സ്വപ്നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ഒപ്പം പ്രതികളുമായുള്ള ബന്ധവും ചോദിച്ചറിയും. കഴിഞ്ഞ തവണ തിരുവനനന്തപുരം ഡി.വൈ.എസ്.പിയായിരുന്നു എം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നതെങ്കില്‍ ഇത്തവണ മുതിര്‍ന്ന ഉദ്യോഗസ്ഥരാകും ചോദ്യം ചെയ്യുക.
32.82°C








