Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:58 pm
  • 2nd May, 2026
  • Overcast Clouds
32.82°C32.82°C
  • Humidity: 54 %
  • Wind: 2.06 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്ത്രീകളുടെ മുഖത്തെ ഏറ്റവും സുന്ദരമായ അവയവം ഏത്? അത് കണ്ണാണെന്നും മൂക്കാണെന്നും കവിളാണെന്നുമൊക്കെ താത്വികമായ അവലോകനങ്ങള്‍ വേണ്ടത്രയുണ്ട്. പക്ഷേ ശരീരശാസ്ത്രം ശരിക്കും അറിയാവുന്നവര്‍ പറയും, അത് ചുണ്ടുകളാണെന്ന്. പ്രണയവും വികാരപാരവശ്യവും പിണക്കവും ദേഷ്യവും കുസൃതിയുമൊക്കെ ഏറ്റവുമധികം തെളിയുന്നത് ചുണ്ടുകളിലാണ്. കിടപ്പറയിലാണെങ്കില്‍, ചുണ്ടുകളുടെ ഇംപോര്‍ട്ടന്‍സ് പറയുകയും വേണ്ട.

പക്ഷേ, സൂക്ഷിച്ചില്ലെങ്കില്‍ ചുണ്ടുകളുടെ അഴക് പെട്ടെന്ന് കുറയും. വളരെ നേര്‍ത്ത ചര്‍മ്മമാണ് അധരങ്ങളുടേത് എന്നതുകൊണ്ടു തന്നെ ലിപ്സ്റ്റിക് ഉള്‍പ്പെടെ കൃത്രിമ പദാര്‍ത്ഥങ്ങള്‍ വാരിപ്പൂശുന്നതും സൂക്ഷിച്ചു വേണം. ശരീരത്തില്‍ ആവശ്യത്തിന് ജലാംശമില്ലെങ്കില്‍ ചുണ്ടുകള്‍ പെട്ടെന്ന് വരണ്ടുണങ്ങും, വേനലില്‍ വിണ്ടുകീറും. ചുണ്ടുകളുടെ സംരക്ഷണത്തിനും സൗന്ദര്യത്തിനും ചില ഈസി പൊടിക്കൈകള്‍ ഓര്‍ത്തുവയ്ക്കാം:

1. നാരങ്ങാനീരും തേനും ചേര്‍ത്ത് ചുണ്ടുകള്‍ മൃദുവായി തടവുന്നത് നിറവും മാര്‍ദ്ദവവും വര്‍ദ്ധിപ്പിക്കും. 
2. ഗ്ലിസറിനും തേനും, അല്ലെങ്കില്‍ ഗ്ലിസറിനും പഞ്ചസാരയും  പുരട്ടുന്നത് ചുണ്ടുകളുടെ നിറം വര്‍ദ്ധിപ്പിച്ച് ആകര്‍ഷമാക്കും. 
3. വരണ്ട ചുണ്ടുകള്‍ ഉള്ളവര്‍ മോയ്‌സ്ചറൈസിംഗ്, വൈറ്റമിന്‍ ഇ അടങ്ങിയ ലിപ്‌സ്റ്റിക് ഉപയോഗിക്കുക.
4. വരണ്ട ചുണ്ടുകള്‍ ഉള്ളവര്‍ക്ക് ഹൈഡ്രേറ്റിംഗ് പ്രോപ്പര്‍ട്ടിയുള്ള ഹൈ ഗ്ലോസിയും തിരഞ്ഞെടുക്കാം. 
5. വരണ്ട ചുണ്ടുകള്‍ ഉള്ളവര്‍ ലിപ്സ്റ്റിക്കിനു പകരം ലിപ് സ്റ്റെയിന്‍  തിരഞ്ഞെടുക്കരുത്. ആല്‍ക്കഹോള്‍ ഘടകം അടങ്ങിയ ഇവ ചുണ്ടുകളുടെ മൃദുത്വം നഷ്ടപ്പെടുത്തി, വരള്‍ച്ചയ്ക്ക് കാരണമാകും.
6. ചുണ്ടുകള്‍ക്ക് കൂടുതല്‍ തിളക്കം വേണമെന്നു തോന്നുന്നെങ്കില്‍ ഹൈ ഗ്ലോസി ലിപ്‌സിറ്റിക് തിരഞ്ഞെടുക്കുക. 
7. ചുണ്ടുകള്‍ വരളാതിരിക്കാന്‍ വെണ്ണ പുരട്ടുക. 
8. രാത്രിയില്‍ ഉറങ്ങും മുന്‍പ് ലിപ്സ്റ്റിക് നീക്കം ചെയ്യാന്‍ മറക്കരുത്. 
9. റോസാപ്പൂവിന്റെ ഇതളുകള്‍ അരച്ച് തേനില്‍ ചാലിച്ച് പുരട്ടുന്നത് ചുണ്ടുകള്‍ക്ക് നിറവും മാര്‍ദ്ദവവും നല്‍കും. 
10. ലിപ്സ്റ്റികിന്റെ അമിത ഉപയോഗം ദോഷം ചെയ്യും. ചുണ്ടുകളുടെ നിറം വര്‍ദ്ധിപ്പിക്കാന്‍ പ്രകൃതിദത്ത മാര്‍ഗങ്ങള്‍ പരമാവധി ഉപയോഗിക്കുക. ലിപ്സ്റ്റികിന്റെ ഉപയോഗം കഴിവതും വിശേഷാവസരങ്ങളില്‍ മാത്രമായി  ചുരുക്കുക.

Readers Comment

Add a Comment