Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അസിഡിറ്റി, ഗ്യാസ് എന്നീ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാൻ ഇതാ ഒരു ശാശ്വത മാര്‍ഗം. കുതിര്‍ത്ത ഉണക്കമുന്തിരി രാവിലെ വെറുംവയറ്റില്‍ പതിവായി കഴിക്കുന്നത് നല്ലതാണ് . ഉണക്കമുന്തിരി ഒരു ഉണങ്ങിയ പഴമാണ്, അതില്‍ പോഷകങ്ങളും വിറ്റാമിനുകളും ധാരാളമായി കാണപ്പെടുന്നു. അതുകൊണ്ട് തന്നെ ഉണക്കമുന്തിരി നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യും. ദിവസവും രാവിലെ വെറും വയറ്റില്‍ കുതിര്‍ത്ത ഉണക്കമുന്തിരി കഴിച്ചാല്‍ അത്ഭുതകരമായ ഗുണങ്ങള്‍ ലഭിക്കും.
ഉണക്കമുന്തിരി നമ്മുടെ പ്രതിരോധശേഷി ശക്തമാക്കുന്നു. ഇക്കാരണത്താല്‍ വ്യക്തിക്ക് പെട്ടെന്ന് അസുഖം വരില്ല. രാത്രി ഒരു പാത്രത്തില്‍ ഒരു കപ്പ് വെള്ളത്തില്‍ 20-30 ഉണക്കമുന്തിരി കഴുകി കുതിര്‍ക്കുക. രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം ഈ വെള്ളം കുടിക്കുക, ഉണക്കമുന്തിരി കഴിക്കുക. ദിവസവും ഇങ്ങനെ ചെയ്താല്‍ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വ്യത്യാസം കാണാം.
ഉണക്കമുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ റാഡിക്കലുകളോ ട്യൂമര്‍ കോശങ്ങളോ ഉണ്ടാകുന്നത് തടയാന്‍ സഹായിക്കുന്നു. ഇതുമൂലം ക്യാന്‍സറും ഹൃദ്രോഗവും വരാനുള്ള സാധ്യത കുറയുന്നു.