Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഭൂരിഭാഗം ആളുകൾക്കും കാലാവസ്ഥ മാറ്റം അവരുടെ ചർമ്മത്തെ വലിയ രീതിയിൽ ബാധിക്കാറുണ്ട്. ആ മാറ്റം പല രീതിയിൽ ആയിരിക്കാം. സെൻസിറ്റീവ് ആയ ചർമം ഉള്ളവരെ ഇത് കൂടുതലായി ബാധിച്ചേക്കാം. വരൾച്ചയും നിർജ്ജലീകരണവും ഏറ്റവും സാധാരണമായ ഒന്നാണ്. ഇതോടൊപ്പം തന്നെ സ്കിൻ അലർജി, മുഖക്കുരു, കറുത്ത പാടുകൾ, സൺ ബേൺ ഇവയൊക്കെ ചൂട് കാലത്ത് സാധാരണമാണ്. തണുത്തതായി മാറുമ്പോൾ ചർമ്മം വരണ്ട് പോകാനുള്ള സാധ്യതയും കൂടുതലാണ്. ഈ അവസ്ഥകൾ തുടക്കത്തിലേ പരിപാലിച്ചില്ലെങ്കിൽ പിന്നീട് ചികിത്സയിലേക്ക് മാറേണ്ടി വന്നേക്കും. ചർമം വീണ്ടെടുക്കുക എന്ന് പറയുന്നത് ഒരിക്കലും നിസാരമായ കാര്യമല്ല. ബ്രിട്ടീഷ് ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച് കാലാവസ്ഥയിലെ മാറ്റം കോശ തലത്തിലുള്ള ചർമ്മത്തെ ബാധിക്കുന്നുവെന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ വേനൽക്കാലം വരുന്നതോടെ നിങ്ങളുടെ ചർമ്മം എന്തൊക്കെ മാറ്റങ്ങൾക്ക് വിധേയമാകുമെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.
വരണ്ട ചർമ്മം ചിലരുടെ ചർമ്മത്തിന്റെ സ്വാഭാവിക അവസ്ഥയായതിനാൽ അതിന് പ്രത്യേകിച്ച് ഒരു ചികിത്സ ഇല്ല. എന്നാൽ ചർമ്മം ആരോഗ്യകരമായി നിലനിർത്താനുള്ള മാർഗങ്ങൾ നമുക്ക് നോക്കാനാകും. എന്നാൽ നിർജ്ജലീകരണം ചികിത്സിക്കാൻ കഴിയുന്ന ഒരു ചർമ്മ രോഗമാണ്. നിർജ്ജലീകരണം എന്ന വാക്കിനർത്ഥം വെള്ളത്തിന്റെ അഭാവം എന്നാണ്. അതുകൊണ്ട് തന്നെ വേണ്ടത്ര വെള്ളം കുടിക്കേണ്ടത് നിർബന്ധമാണ്. പതിവായി വെള്ളം കുടിക്കുന്നത് ചർമ്മത്തെ ആരോഗ്യകരമാക്കുകയും ഉള്ളിൽ നിന്ന് തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളുടെ സഹായത്താൽ ചർമ്മത്തിന് ഈർപ്പം പകരുന്നത് ചർമ്മത്തിന്റെ വരണ്ട അവസ്ഥയെ ചെറുക്കുന്നതിന് ഒരു പരിധി വരെ സഹായിക്കുന്നുണ്ട്. കൂടാതെ, കാലാവസ്ഥ മാറ്റങ്ങൾ കണക്കിലെടുക്കാതെ ഇത് ദൈനംദിന സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായിരിക്കണം. വരണ്ട ചർമ്മം ഉള്ളവർ എപ്പോഴും ഒരു മോയ്‌സ്ചുറൈസർ എടുത്ത് മുഖം, കാലുകൾ, കൈകൾ, കൈമുട്ടുകൾ, വിരലുകൾ, കാൽപാദങ്ങൾ എന്നിവിടങ്ങളിൽ പുരട്ടുക. നല്ല ഗുണനിലവാരമുള്ള ബദാം ഓയിൽ, വെളിച്ചെണ്ണ എന്നിവ പുരട്ടി ചർമ്മത്തിന്റെ ഈർപ്പം പുനഃസ്ഥാപിക്കുവാനും മറക്കരുത്.
നിങ്ങളുടെ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്ന കഫീൻ പോലുള്ള വസ്തുക്കൾ ഒഴിവാക്കുന്നത് നിര്ജ്ജലീകരിക്കണം കുറയ്ക്കാൻ സഹായിക്കും. വരണ്ട ചർമ്മത്തിന് ഏത് കാലാവസ്ഥയും പരിഗണിക്കാതെ പരിചരണം ആവശ്യമാണ്. അതുപോലെ ചർമ്മത്തിന് എണ്ണമയവും ഈർപ്പവും നൽകുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുക. ആരോഗ്യകരവും തിളക്കമുള്ളതുമായ ചർമ്മത്തിന് പഴങ്ങൾ ധാരാളം കഴിക്കുന്നതും ഗുണം ചെയ്യും. പ്രകൃതിദത്ത മോയ്‌സ്ചുറൈസറുകളുടെ പട്ടികയിൽ വെളിച്ചെണ്ണ ഒന്നാമതാണ്. ചർമ്മത്തിൽ ജലാംശം നിലനിർത്താൻ കഴിയുന്ന ഈ എണ്ണയിലെ ഇടത്തരം ചെയിൻ ഫാറ്റി ആസിഡുകളുണ്ട്. ചർമ്മത്തെ നന്നാക്കാൻ കഴിയുന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റുകളുടെ ഒരു കലവറയാണ് തേൻ. യുവത്വം നിലനിർത്താൻ സഹായിക്കുന്ന ഗുണങ്ങളുള്ള നെയ്യ് ചുണ്ടുകളുടെ സ്വാഭാവിക നിറം പുനഃസ്ഥാപിക്കുന്നു. വിവിധ ചർമ്മരോഗങ്ങൾക്കെതിരെ പോരാടുന്നതിനുള്ള ഉത്തമ ഒറ്റമൂലിയാണ് ഒലിവ് എണ്ണ. കൂടാതെ, ചികിത്സാ ഗുണങ്ങളുള്ള ഓട്സ് ശൈത്യകാലത്ത് സാധാരണയായി ഉണ്ടാകുന്ന ചർമ്മ അലർജിയെ തടയുന്നു.
ദിവസവും ഈ ടിപ്പുകൾ ഫോളോ ചെയ്യൂ, ആരോഗ്യകരമായ ചർമം നിലനിർത്തൂ.