Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 9:27 am
  • 5th October, 2024
  • Overcast Clouds
26.82°C26.82°C
  • Humidity: 81 %
  • Wind: 0.93 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ വിറ്റഴിക്കപ്പെടുന്ന പ്രമുഖ  കമ്പനികളുടെ കറിപ്പൊടികൾ ഉൾപ്പെടെയുള്ളവയിൽ കൊടുംവിഷം ചേർക്കുന്നതായി റിപ്പോർട്ട്. തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പ് തന്നെ ഇത് സമ്മതിച്ചിട്ടുണ്ട്. വിവരാവകാശനിയമ പ്രകാരമുള്ള അപേക്ഷയിലാണ് മായം ചേർക്കാൻ ഉപയോഗിക്കുന്നത് കൊടുംവിഷമാണെന്ന് സമ്മതിച്ചുള്ള മറുപടി ലഭിച്ചത്. എത്തിയോൺ കീടനാശിനിയും സുഡാൻ റെഡുമാണ് കറിപ്പൊടികളിൽ ചേർക്കുന്നത്. എത്തിയോൺ ചെറിയ തോതിൽ പോലും ശരീരത്തിൽ ചെന്നാൽ ഛർദ്ദി, വയറിളക്കം,തലവേദന, തളർച്ച,പ്രതികരണ ശേഷി കുറയൽ, സംസാരം മന്ദഗതിയിലാവുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകും. സന്ധിവാതത്തിനും കാരണമാകാം. കാഴ്ചയും ഓർമശക്തിയും കുറയും. മരണത്തിലേക്ക് വരെ നയിക്കാം. മഞ്ഞൾപ്പൊടിയുടെ നിറവും തൂക്കവും വർദ്ധിപ്പിക്കാൻ ലെസ്‌ക്രോമേറ്റ് ആണ് കലർത്തുന്നത്.


82 കമ്പനികളുടെ മുളക് പൊടിയിൽ തുണികൾക്ക് നിറം നൽകാൻ ഉപയോഗിക്കുന്ന സുഡാൻ റെഡും 260 മറ്റ് മസാലകളിൽ എത്തിയോൺ കീടനാശിനിയും കലർത്തുന്നതായി ചെന്നൈ ഫുഡ് അനലൈസീസ് ലാബിൽ നടന്ന പരിശോധനയിൽ തെളിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തമിഴ്നാട് ഫുഡ് സേഫ്റ്റി വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. ഈ മുളക് പൊടിയും മസാലപ്പൊടികളും കേരളത്തിൽ വ്യാപകമായി വിൽക്കപ്പെടുന്നവയാണെങ്കിലും ഇവിടത്തെ ഭക്ഷ്യ സുരക്ഷാ വകുപ്പ് കണ്ണടയ്ക്കുകയാണ്.


കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, കെ.പി. കറി പൗഡർ, എഫ്.എം, തായ്, ബ്രാഹ്മിൻസ്, ക്വാളിറ്റി ഫുഡ് പ്രൊഡക്ട്സ്, ഡെവൺ, വിശ്വാസ്, നമ്പർ വൺ, നിറപറ, സാറാസ, സൂപ്പർ നോവ, യൂണിടേസ്റ്റ്, എക്കോഷോട്ട്, സേതൂസ് ഹരിതം, ആച്ചി, ടാറ്റാ സമ്പൻ, പാണ്ടാ, അജ്മി, തൃപ്തി, സായ്കോ, മംഗള, മലയാളി, ആർസിഎം റെഡ് ചില്ലിപൗഡർ, മേളം, ഡബിൾ ഹോഴ്സ്, മംഗല്യ, ടേസ്റ്റ് ഓഫ് ഗ്രീന്മൗണ്ട്, സ്വാമീസ്, കാഞ്ചന, ആൽഫാ ഫുഡ്സ് ഫൈവ് സ്റ്റാർ, മലയോരം സ്പൈസസ്, എ വൺ, അരസി, അൻപ്, ഡേ മാർട്ട്, ശക്തി, വിജയ്, ഹൗസ് ബ്രാൻഡ്, അംന, പോപ്പുലർ, സ്റ്റാർ ബ്രാൻഡ്, സിൻതൈറ്റ്, ആസ്‌കോ, കെ.കെ.ആർ, പവിഴം, ഗോൾഡൻ ഹാർവെസ്റ്റ്, തേജസ്, യുസിപി, ഗ്രാൻഡ്മാസ്, സേവന, വിൻകോസ്, മോർ ചോയ്സ് എന്നീ കമ്പനികളുടെ കറിപൗഡറുകളിലാണ് മായം കലർന്നിരിക്കുന്നത്. മുളകുപൊടി, കാശ്മീരി മുളകു മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിക്കൻ മസാല എന്നിവയിലാണ് മായമുള്ളത്. ഈസ്റ്റേൺ, കിച്ചൺ ട്രഷേഴ്സ്, നിറപറ, ആച്ചി എന്നിവയുടെ മിക്ക ജില്ലകളിൽ നിന്നെടുത്ത സാമ്പിളുകളിലും മായം കലർന്നിട്ടുണ്ട് എന്നുള്ളത് വ്യക്തമാണ്.


കറി പൗഡറിൽ മാത്രമല്ല പവിത്രം നല്ലെണ്ണ, ആർ.ജി ജിഞ്ചിലി ഓയിൽ, പുലരി തവിടെണ്ണ, ഈനാട് വെളിച്ചെണ്ണ, സ്റ്റാർ ഓയിൽ, തങ്കം ഓയിൽസ് എന്നിവയാണ് മായം കലർന്നിട്ടുള്ള എണ്ണ ഉൽപന്നങ്ങൾ. ബ്ലൂമിങ്, ബേസിക്സ്, ട്രീറ്റ് അക്വ, വഫാറ, എലിറ്റ, അക്വ വയലറ്റ്, അക്വ ബ്ലൂ, മൈമൂൺ, ഐവ എന്നിവയാണ് ഉപയോഗ ശൂന്യമായ കുപ്പിവെള്ളം. ഇതിൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയിട്ടുണ്ട്. യീസ്റ്റ്, മോൾഡ് എന്നിവയുമുള്ളതായി പരിശോധനാ റിപ്പോർട്ടിലുണ്ട്. 2018 ജനുവരി മുതൽ ഇക്കഴിഞ്ഞ മെയ് 31 വരെ വിവിധ ജില്ലകളിൽ നിന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകളാണ് ഇത്.


എന്തുതന്നെയായാലും കൊടുംവിഷം കലർന്ന കറിപ്പൈാടികൾ തടസം കൂടാതെ അതിർത്തി കടന്ന് എത്തുകയാണ്. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താനുള്ള പ്രാഥമിക പരിശോധനകളായ അനിലിയൻ ക്ലോറൈഡ് ടെസ്റ്റ്, ലെസ്‌ക്രോമേറ്റ് ടെസ്റ്റ്, സ്റ്റാർച്ച് ടെസ്റ്റ്, ബോഡിൻസ് ടെസ്റ്റ് എന്നിവ പോലും പലപ്പോഴും നടക്കാറില്ല. നടന്നാലും വൻകിട കമ്പനികളാണെങ്കിൽ മുകളിൽ നിന്നുള്ള ഇടപെടലിനെത്തുടർന്ന് കടത്തിവിടുകയാണ് പതിവ്. മായം കണ്ടെത്തൽ പത്തു കാശുണ്ടാണ്ടാക്കാനുള്ള വഴിയായാണ് മിക്ക ഉദ്യോഗസ്ഥരും കാണുന്നതെന്ന പരാതിയും ഉയരുന്നുണ്ട്.

Readers Comment

Add a Comment